അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ നാല് ശതമാനം പേരുടെ കുടുംബങ്ങളിൽ അവകാശ തർക്കം; 96% പേർക്കും ഇടക്കാല ധനസഹായം വിതരണം ചെയ്തു

Published : Jun 11, 2026, 03:25 PM IST
Ahmedabad plane crash

Synopsis

അഹമ്മദാബാദിലെ AI-171 വിമാനാപകടത്തിൽ മരിച്ചവരുടെ 96% കുടുംബങ്ങൾക്കും എയർ ഇന്ത്യ 25 ലക്ഷം രൂപ വീതം ഇടക്കാല ധനസഹായം നൽകി. ടാറ്റാ സൺസ് പ്രഖ്യാപിച്ച 1 കോടി രൂപയുടെ സഹായവും ഭൂരിഭാഗം പേർക്ക് ലഭിച്ചു. അന്തിമ നഷ്ടപരിഹാര ചർച്ചകൾ ആരംഭിച്ചെങ്കിലും ഔദ്യോഗിക റിപ്പോർട്ടിന് ശേഷമേ വിതരണം പൂർത്തിയാകൂ.

അഹമ്മദാബാദ്: കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിൽ എയർ ഇന്ത്യ (AI-171) വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇടക്കാല ധനസഹായം വിതരണം പൂർത്തിയായതായി വിവരം. അപകടത്തിൽ മരിച്ചവരുടെ 96 ശതമാനം കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഇടക്കാല ആശ്വാസമായി നൽകിക്കഴിഞ്ഞെന്നാണ് എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം. അവശേഷിക്കുന്ന നാല് ശതമാനം പേർക്ക് ധനസഹായം നൽകാൻ സാധിക്കാത്തതിന് പിന്നിൽ അവകാശ തർക്കവും രേഖകൾ അപൂർണമായതുമാണ് കാരണമായി പറയുന്നത്.

വിമാനാപകടത്തിൽ പരിക്കേറ്റ പ്രദേശവാസികളിൽ 94% പേർക്കും പരിക്കിന്റെ തീവ്രതയും ജീവനോപാധികളുടെ നഷ്ടവും കണക്കാക്കി ഇടക്കാല സഹായമോ അല്ലെങ്കിൽ ഒറ്റത്തവണ നഷ്ടപരിഹാരമോ നൽകിയിട്ടുണ്ട്. നിയമപരമായ നഷ്ടപരിഹാരങ്ങൾക്ക് പുറമെ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനായി രൂപീകരിച്ച 'AI-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്' വഴി 91% കുടുംബങ്ങൾക്കും ഈ തുക കൈമാറി കഴിഞ്ഞു.

അന്തിമ നഷ്ടപരിഹാരത്തിനായുള്ള ചർച്ചകൾ എയർ ഇന്ത്യ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അന്തിമ തുക കൈപ്പറ്റുന്നതിനായി കമ്പനി യാതൊരുവിധ സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും കുടുംബങ്ങൾക്ക് മേൽ യാതൊരുവിധ സമ്മർദ്ദവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ അന്തിമ നഷ്ടപരിഹാരം വിതരണം ചെയ്യൂ. അപകടത്തിൽ മരിച്ചവരുടെ വ്യക്തിഗത സാധനങ്ങൾ ബന്ധുക്കൾക്ക് തിരികെ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലും യുകെയിലുമായി 139 കുടുംബങ്ങൾക്ക് സാധനങ്ങൾ തിരികെ നൽകി. എന്നാൽ 15 കുടുംബങ്ങൾ സാധനങ്ങൾ കൈപ്പറ്റാൻ വിസമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനാണ് എയർ ഇന്ത്യയുടെ AI-171 (ബോയിംഗ് 787-8 ഡ്രീംലൈനർ) വിമാനം തകർന്നുവീണത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേരും (ഒരാൾ രക്ഷപ്പെട്ടു) കൊല്ലപ്പെട്ടു. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലുണ്ടായിരുന്ന 19-ഓളം പേരും അടക്കം ആകെ 260 പേരാണ് അപകടത്തിൽ മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ന്യൂസ് ക്ലിക്ക് കേസ്: ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിൽ ഇഡി; കേസ് കേന്ദ്രസർക്കാർ പകപ്പോക്കലായിരുന്നുവെന്ന് സിപിഎം
അഞ്ച് സെക്കൻഡ് മാത്രം, യുവാവിന് നേരെ പ്രയോ​ഗിച്ചത് 10 ബുള്ളറ്റുകൾ; ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘം?