കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ച് യാത്രക്കാരൻ, ഒപ്പം 8 പേർ, എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അസാധാരണ സംഭവം, ഹൈജാക്ക് ഭയന്ന് പൈലറ്റ്

Published : Sep 22, 2025, 12:50 PM ISTUpdated : Sep 22, 2025, 01:59 PM IST
air india express hijack

Synopsis

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിങ്കളാഴ്ചയാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധിയുണ്ടായത്. കൃത്യമായ പാസ്കോഡ് അടിച്ചാണ് യാത്രക്കാരൻ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചത്.

ബെംഗളൂരു: വിമാനം 35000 അടി ഉയരത്തിൽ, കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ച് യാത്രക്കാരൻ. പൈലറ്റിന്റെ സമചിത്തതയിൽ ഒഴിവായത് അപ്രതീക്ഷിത സംഭവങ്ങൾ. ബെംഗളൂരുവിൽ നിന്ന് വാരണസിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റ് തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിങ്കളാഴ്ചയാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധിയുണ്ടായത്. ഐഎക്സ് 1086 എന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. കോക്പിറ്റ് മേഖലയിൽ കയറിയ യാത്രക്കാരൻ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാൻ ശ്രമിച്ചത്. ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.

9 യാത്രക്കാർ സിഐഎസ്എഫ് കസ്റ്റഡിയിൽ

 ലാൻഡ് ചെയ്തതിന് പിന്നാലെ ഒൻപത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുകയാണ്. ബോയിംഗ് 737 മാക്സ് 8 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയിൽ ലാൻഡ് ചെയ്തത്.

 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന