എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക പ്രശ്നം, സാൻ ഫ്രാൻസിസ്കോ-ദില്ലി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

Published : Nov 03, 2025, 11:04 PM IST
air india

Synopsis

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ആവശ്യമായ പരിശോധനകൾ നടക്കുകയാണെന്നും യാത്രക്കാരെ എത്രയും പെട്ടെന്ന് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എയർ ഇന്ത്യ വിശദീകരിച്ചു.

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം യാത്രാമധ്യേ സാങ്കേതിക തകരാർ മൂലം മംഗോളിയയിലെ ഉലാൻബാതറിൽ മുൻകരുതലെന്ന നിലയിൽ ഇറക്കി. ബോയിംഗ് 777 വിമാനമാണ് മംഗോളിയയിൽ അടിയന്തരമായി ഇറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ആവശ്യമായ പരിശോധനകൾ നടക്കുകയാണെന്നും യാത്രക്കാരെ എത്രയും പെട്ടെന്ന് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എയർ ഇന്ത്യ വിശദീകരിച്ചു.

‘’അപ്രതീക്ഷിതമായ സാഹചര്യം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു. എയർ ഇന്ത്യയിൽ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമമായ മുൻഗണന. യാത്രക്കാർക്ക് താമസത്തിനായി ഹോട്ടൽ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം ദില്ലിയിലേക്ക് എത്തിക്കാൻ ബദൽ ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മംഗോളിയയിൽ കുടുങ്ങിയ എയർ ഇന്ത്യ യാത്രക്കാർക്ക് വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.   

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്