സെര്‍വര്‍ തകരാര്‍: എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ താറുമാറായി; വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

Published : Apr 27, 2019, 09:07 AM ISTUpdated : Apr 27, 2019, 09:21 AM IST
സെര്‍വര്‍ തകരാര്‍: എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ താറുമാറായി; വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

Synopsis

പ്രധാന സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് ഇന്ത്യയിലേതുള്‍പ്പെടേയുള്ള എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്. ആയിരക്കണക്കിന് യാത്രക്കാരാണ് മുംബൈ ദില്ലി തുടങ്ങിയ പ്രധാന വിമാനത്താനവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

ദില്ലി: സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് എയര്‍ഇന്ത്യയുടെ സര്‍വ്വീസുകള്‍ താറുമാറായി. പ്രധാന സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ഇന്ത്യ ഉള്‍പ്പെടേയുള്ള വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്.

ആയിരക്കണക്കിന് യാത്രക്കാരാണ് മുംബൈ ദില്ലി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലടക്കം കുടുങ്ങിക്കിടക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും വീഡിയോകളും പുറത്തു വന്നു. ടെക്നിക്കല്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് എയര്‍ലൈന്‍ പാസഞ്ചേസ് സിസ്റ്റം തകരാറിലായതാണെന്നും ടെക്നിക്കല്‍ ടീം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം
കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം