പ്രഗ്യാ സിങ്ങിന് അര്‍ബുദം ബാധിച്ചത് ജയിലിലെ പീഡനം മൂലം; ബാബാ രാംദേവ്

By Web TeamFirst Published Apr 26, 2019, 10:38 PM IST
Highlights

 പ്രഗ്യ ദേശസ്നേഹിയാണെന്ന് പറഞ്ഞ രാംദേവ് അവര്‍ക്ക് അര്‍ബുദം പിടിപെട്ടത് ജയിലിലെ പീഡനം മൂലമാണെന്നും ആരോപിച്ചു.
 

ദില്ലി: മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിങ്ങ് ഠാക്കൂറിനെ പിന്തുണച്ച് യോഗാ ഗുരു ബാബാ രാംദേവ്. പ്രഗ്യ ദേശസ്നേഹിയാണെന്ന് പറഞ്ഞ രാംദേവ് അവര്‍ക്ക് അര്‍ബുദം പിടിപെട്ടത് ജയിലിലെ പീഡനം മൂലമാണെന്നും ആരോപിച്ചു.

മലേഗാവ് സ്ഫോടനക്കേസില്‍ വെറും സംശയത്തിന്‍റെ പേരിലാണ് പ്രഗ്യയെ അറസ്റ്റ് ചെയ്തതെന്ന് ബാബാ രാംദേവ് പറഞ്ഞു. തീവ്രവാദിയോട് എന്നതുപോലെയാണ് പോലീസുകാര്‍ ജയിലില്‍ അവരോട് പെരുമാറിയത്. ഒമ്പത് വര്‍ഷത്തോളം ഏറ്റ ശാരീരകവും മാനസികവുമായ പീഡനമാണ് അവരെ അര്‍ബുദ രോഗിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

ഗോമൂത്രം ഉപയോഗിച്ച് ചികിത്സ നടത്തിയതോടെയാണ് തന്‍റെ സ്തനാര്‍ബുദം ഭേദമായതെന്ന് പ്രഗ്യ പറഞ്ഞത് ഏറെ വിവാദമായിരുന്നു. പ്രഗ്യയുടെ വാദം തള്ളി അവരെ ചികിത്സിച്ച ഡോക്ടര്‍ രംഗത്തെത്തി. പ്രഗ്യ അര്‍ബുദത്തിന് ചികിത്സയിലായിരുന്നെന്നും ശസ്ത്രക്രിയയിലൂടെ അവരുടെ സ്തനങ്ങള്‍ നീക്കം ചെയ്യുകയായിരുന്നെന്നുമാണ് ഡോക്ടര്‍ വെളിപ്പെടുത്തിയത്. 


 

click me!