ഇന്ധനവില കുതിക്കുന്നു; നികുതി ഇളവ് ആവശ്യപ്പെട്ട് എയർ ഇന്ത്യയും ഇൻഡിഗോയും, ടിക്കറ്റ് നിരക്കിലും വർധനവ്

Published : Mar 14, 2026, 12:03 AM IST
air-india-indigo-demand-fuel-tax-exemption-centre-atf-price-hike

Synopsis

ഇന്ധന നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എയർ ഇന്ത്യയും ഇൻഡിഗോയും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ-ഇസ്രയേൽ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടി

ദില്ലി: ഇന്ധന നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എയർ ഇന്ത്യയും ഇൻഡിഗോയും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ-ഇസ്രയേൽ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടി. ഒപ്പം സ്വകാര്യ എയർപോർട്ടിലെ നിരക്കുകളിലും ഇളവ് വേണമെന്നാവശ്യവും ഉന്നയിച്ചിട്ടുണ്ട്. വ്യോമയാന ഇന്ധനത്തിൻറെ വില വർദ്ധിക്കുന്നത് വലിയ പ്രതിസന്ധിയാണ് നിലവിൽ. ആഗോള എണ്ണവിലയിലും വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വിലയിലും ഗണ്യമായ വർധനയുണ്ടായിരിക്കുന്നത്. പിന്നാലെയാണ് കേന്ദ്ര എയർ ഇന്ത്യയുടേയിം ഇൻഡിഗോയുടേയും ആവശ്യം.

ഇരു കമ്പനികളും ഇതിനകം ഫ്യൂവൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യ മാർച്ച് 12 മുതൽ ഘട്ടം ഘട്ടമായി സർചാർജ് വർധിപ്പിച്ചു . ഇൻഡിഗോ മാർച്ച് 14 മുതൽ 425 രൂപ മുതൽ 2300 രൂപ വരെ ഫ്യൂവൽ ചാർജ് ഏർപ്പെടുത്തി. ഇത് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ വിമാന യാത്രക്കാർക്ക് കൂടുതൽ ചെലവ് വരുന്നുണ്ട്. എയർലൈനുകൾക്ക് നികുതി ഒഴിവാക്കൽ ലഭിച്ചാൽ മാത്രമേ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓർഡർ ചെയ്തത് മട്ടൻ ബിരിയാണി, കിട്ടിയത് നായയുടെ ഇറച്ചിയെന്ന് ആരോപണം, വീഡിയോയെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ പോര്
രാജ്യസഭാ പോര് മുറുകി: ഒഡിഷയിലെ എട്ട് എംഎൽഎമാരെ കുടുംബസമേതം ബെംഗളൂരുവിൽ 'ഒളിപ്പിച്ച്' കോൺഗ്രസ്