കൊവിഡ് വ്യാപനത്തിനൊപ്പം വായുമലിനീകരണവും ഉത്തരേന്ത്യയില്‍ രൂക്ഷം

Web Desk   | Asianet News
Published : Oct 24, 2020, 09:15 AM IST
കൊവിഡ് വ്യാപനത്തിനൊപ്പം വായുമലിനീകരണവും ഉത്തരേന്ത്യയില്‍ രൂക്ഷം

Synopsis

ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാൻ പ്രധാന കാരണം. 

ദില്ലി: കൊവിഡ് ഭീതിക്കിടയിൽ ഉത്തരേന്ത്യയിൽ  വായു മലിനീകരണവും  മോശമാകുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാൻ പ്രധാന കാരണം. നഗരത്തിലെ വായു നിലവാര സൂചിക പലയിടത്തും ഇന്നലെ 372 ന് അടുത്തായിരുന്നു.

കഴിഞ്ഞ  രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ പഞ്ചാബിലെ വയൽ കത്തിക്കൽ കേസുകളിൽ ഇരട്ടി വർധനയാനുണ്ടായത്. വായു നിലവാരം കുറയാനുള്ള മറ്റ് രണ്ട് കാരണങ്ങൾ പൊടിയും വാഹനങ്ങളില്‍ നിന്നുള്ള പുകയുമാണ്. മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാരിന്റെ പരിസ്ഥിതി മാർഷലുമാർ ചുവപ്പ് ലൈറ്റിൽ വാഹനം ഓഫ് ചെയ്യണമെന്ന ബോധവൽക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. 


എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് അനുസരിച്ച് വെള്ളിയാഴ്ച അനന്ത് വിഹാറില്‍ 387, ആര്‍കെ പുരത്ത് 33, രോഹിനിയില്‍ 391, ദ്വാരകയില്‍ 390ഉം ആണ്. ഇതെല്ലാം തന്നെ വായുമലിനീകരണത്തിന്‍റെ ഉയര്‍ന്ന തോതിലാണുള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും, എല്ലാ വിവരങ്ങളം അറിയാം