ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു

Published : Nov 02, 2022, 10:31 AM ISTUpdated : Nov 02, 2022, 10:34 AM IST
ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു

Synopsis

നഗരത്തില്‍ എട്ടിടങ്ങളില്‍ അഞ്ഞൂറിനോട് അടുക്കുകയാണ് സൂചിക. അതേസമയം രാജ്യ തലസ്ഥാനത്ത് കഴിയുന്നവർ വിഷപ്പുകയ്ക്കിടയിൽ ശ്വാസം മുട്ടുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴി പറയുകയാണ്.


ദില്ലി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ എണ്ണം ദില്ലിയിലെ വായുവിൽ അനുവദനീയമായതിന്റെ എട്ട് ഇരട്ടിയായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വായു ഗുണനിലവാര സൂചിക നൂറ് കടന്നാൽ മലിനീകരണ തോത് കൂടുതൽ ആണെന്ന് അർത്ഥം. 200 ന് മുകളിൽ മോശം, 300 ന് മുകളിലെത്തിയാൽ വളരെ മോശം, നാനൂറ് കടന്നാൽ ഗുരുതരമാണ് സാഹചര്യം. 

നഗരത്തില്‍ എട്ടിടങ്ങളില്‍ അഞ്ഞൂറിനോട് അടുക്കുകയാണ് സൂചിക.വിവേക് വിഹാറിൽ 457,രോഹിണിയിൽ 462,ബവാനയിലും, നരേലയിലും, അശോക് വിഹാറിലും 465, വസീർപൂരിൽ 467, ജഹാംകീർപൂരില്‍ 475 സോണിയ വിഹാറില്‍ 469 ഉം ആണ് വായു ഗുണനിലവാരത്തിൻറെ നിലവിലെ സ്ഥിതി. അതേസമയം രാജ്യ തലസ്ഥാനത്ത് കഴിയുന്നവർ വിഷപ്പുകയ്ക്കിടയിൽ ശ്വാസം മുട്ടുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴി പറയുകയാണ്.

മലിനീകരണം താരതമ്യേന കുറഞ്ഞ വർഷമെന്നായിരുന്നു തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. എന്നാൽ അയൽസംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുത്തനെ കൂടിയത് സ്ഥിതി പഴയപടിയാകാൻ കാരണമായി. പഞ്ചാബിൽ കാർഷിക അവശിഷ്ടം കത്തിക്കുന്നതിന്‍റെ നിരക്ക് 12 ശതമാനം ആയരുന്നെങ്കിൽ ഇത്തവണ 22 ശതമാനമായി. കാർഷിക അവശിഷ്ടം കത്തിക്കുന്നത് തടയാനായി ബജറ്റിൽ നീക്കി വച്ച 200 കോടി രൂപ കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് വ്യക്തം. നേരത്തെ പ‍ഞ്ചാബിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഭരണം ആം ആദ്മിയുടെ കൈയിലെത്തിയതോടെ മൗനത്തിലുമാണ്.

ദീപാവലിയും പഞ്ചാബിലും ഹരിയാനയിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് വര്‍ധിച്ചത് വായ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ദില്ലിയിൽ വിലക്കിയെങ്കിലും പലരും ദില്ലിക്ക് പുറത്ത് നിന്ന് പടക്കമെത്തിച്ച് പൊട്ടിക്കുന്ന സ്ഥിതിയുണ്ടായി. ദീപവലിക്ക് പിന്നാലെ ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായിരുന്നു.

Read More : ഹാമചലില്‍ വിമതര്‍ക്കെതിരെ നടപടി തുടര്‍ന്ന് ബിജെപി; സംസ്ഥാന വൈസ് പ്രസിഡന്‍റിനെ പുറത്താക്കി

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്