എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെയ്ക്കെതിരെ അജയ് ദേവ്ഗൺ കോടതിയിൽ; പാൻ മസാല പരസ്യത്തിലെ നോട്ടീസ് നിയമവിരുദ്ധമെന്ന് ഹർജി

Published : Oct 31, 2026, 05:47 PM IST
Ajay Devgn

Synopsis

നിരോധിത പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിന് മഹാരാഷ്ട്ര എഫ്.ഡി.എ നൽകിയ നോട്ടീസിനെതിരെ നടൻ അജയ് ദേവ്ഗൺ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നിർമ്മാതാക്കൾക്കെതിരെ നടപടിയെടുക്കാതെ താരങ്ങൾക്ക് മാത്രം നോട്ടീസ് നൽകിയത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.

മുംബൈ: നിരോധിത പാൻ മസാലകളുടെ പരസ്യത്തിൽ അഭിനയിച്ച സംഭവത്തിൽ തനിക്കെതിരെ നടപടിയെടുത്ത മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയ്ക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗൺ. എഫ്.ഡി.എ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയിൽ ഹർജി നൽകിയത്. പരസ്യം നൽകിയ നിർമ്മാതാക്കൾക്കോ കമ്പനിക്കോ എതിരെ നടപടിയെടുക്കാതെ, അതിൽ അഭിനയിച്ച താരത്തിന് മാത്രമായി നോട്ടീസ് നൽകി നടപടി സ്വീകരിച്ചത് തെറ്റാണെന്ന് അജയ് ദേവ്ഗൺ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് പൂർണ്ണമായി നിരോധിച്ചിട്ടുള്ള പാൻ മസാലയെ 'വിമൽ ഏലച്ചി' എന്ന പേരിൽ പരോക്ഷമായി (Surrogate advertising) പ്രചരിപ്പിച്ചുവെന്ന് എഫ്.ഡി.എ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഈ സംഭവത്തിൽ അജയ് ദേവ്ഗണ് പുറമെ പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കും എഫ്.ഡി.എ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

മഹാരാഷ്ട്രയിൽ പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയ്‌ക്കെതിരെ എഫ്.ഡി.എ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് മുൻനിര താരങ്ങളും നിയമനടപടികളുടെ നിരീക്ഷണത്തിൽ വന്നത്. നിരോധിത ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടിത ശൃംഖലകൾക്കെതിരെ പൊലീസുമായി ഏകോപിപ്പിച്ച് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (MCOCA) ചുമത്താനും എഫ്.ഡി.എ ലക്ഷ്യമിടുന്നുണ്ട്. ഇതിനിടയിലാണ് എഫ്.ഡി.എ നോട്ടീസിനെ ചോദ്യം ചെയ്ത് അജയ് ദേവ്ഗൺ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബിജെപിക്കൊപ്പമുള്ള ക്രിമിനൽ ഗുഢാലോചന'യടക്കം 7 കുറ്റങ്ങൾ, ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിൻ്റെ പ്രതീകാത്മക ജനകീയ കുറ്റവിചാരണ, പ്രമേയം അവതരിപ്പിച്ച് ഖർഗെ
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; `പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്