ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. ഒക്ടോബർ 30നായിരുന്നു വിവാഹമെന്നാണ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.
ദില്ലി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. വിവാഹവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഒമർ അബ്ദുള്ള തന്നെയാണ് പങ്കുവെച്ചത്. നിധി റസ്ദാനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് 'പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു' എന്നായിരുന്നു കുറിപ്പ്. ഒക്ടോബർ 30നായിരുന്നു വിവാഹമെന്നാണ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്. ആദ്യ ഭാര്യ പായൽ അബ്ദുള്ളയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ 2026 ജൂലൈയിൽ സുപ്രീംകോടതി നടപടികൾക്ക് വഴിയൊരുക്കിയിരുന്നു. 1994ലായിരുന്നു ഒമർ അബ്ദുള്ളയും പായലും വിവാഹിതരായത്. ദീർഘകാലത്തെ വേർപിരിയലിനും നിയമനടപടികൾക്കും ശേഷമാണ് ഒമർ അബ്ദുള്ളയുടെ പുതിയ ജീവിതത്തിന് തുടക്കമാകുന്നത്.





