2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് അജയ് റായ്

Published : Aug 18, 2023, 04:34 PM ISTUpdated : Aug 18, 2023, 06:38 PM IST
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് അജയ് റായ്

Synopsis

വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്. കഴിഞ്ഞ തവണ രാഹുൽ​ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെടുകയായിരുന്നു. വയനാട്ടിലെ എംപിയാണ് നിലവിൽ രാഹുൽ​ഗാന്ധി.   

ദില്ലി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്. ഉത്തർപ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാൻ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്.

രാഹുൽഗാന്ധിക്ക് ആശ്വാസം,മോദി പരാമര്‍ശ കേസില്‍ നേരിട്ട് ഹാജരാകേണ്ടെന്ന് ജാർഖണ്ഡ് ഹൈക്കോടതി

കഴിഞ്ഞ തവണ രാഹുൽ​ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെടുകയായിരുന്നു. വയനാട്ടിലെ എംപിയാണ് നിലവിൽ രാഹുൽ​ഗാന്ധി. അതേസമയം, വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമോയെന്ന് അജയ് രായ് വ്യക്തമാക്കിയില്ല. വിഷയം വാർത്തയായതോടെ അജയ് റായ് യുടെ പരാമർശത്തോട് പ്രതികരണവുമായി എഐസിസി രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എഐസിസി അറിയിച്ചു. യുപി അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്. എന്നാൽ അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എഐസിസി പറയുന്നു.

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, നീതിക്കായി പോരാടുന്ന ഹർഷിനക്ക് കെ കെ ശൈലജയുടെ പിന്തുണ 

അതിനിടെ, മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി നേരിട്ട് ഹാജരാകണ്ടെന്ന് ജാർഖണ്ഡ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സിറ്റിംഗ് എം പി എന്ന നിലയിലുള്ള തിരക്ക് കണക്കിലെടുത്താണ് കോടതി നിർദ്ദേശം.നേരിട്ട് ഹാജരാകണമെന്ന റാഞ്ചി കോടതി ഉത്തരവിനെതിരെയുള്ള അപ്പിലീലാണ് തീരുമാനം.രാഹുലിനെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ച ഗുജറാത്ത് മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.അയോഗ്യത നീങ്ങിയതോടെ രാഹുൽ വയനാട് എംപി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. രാഹുലിന് പരാമവധി ശിക്ഷ നൽകാനുള്ള കാരണം മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതിക്കോ വിശദീകരിക്കാനായില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചിരുന്നു. 

https://www.youtube.com/watch?v=CJqN6BEy3eI

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ