ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്ന് പ്രധാനമന്ത്രി, ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി, അനുശോചിച്ച് നേതാക്കള്‍

Published : Jan 28, 2026, 11:37 AM IST
ajit pawar dies net worth

Synopsis

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ അനുസ്മരിച്ച് നേതാക്കള്‍. ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്നും കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

ദില്ലി: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ അനുസ്മരിച്ച് നേതാക്കള്‍. ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്നും കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപകട വാര്‍ത്ത ഏറെ ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അജിത് പവാറിന്‍റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചിച്ചു. അജിത് പവാറിന്‍റെ വിയോഗ വാര്‍ത്ത അങ്ങേയറ്റം ഹൃദയഭേദഗമാണെന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. തീരാനഷ്ടമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചിച്ചു. അജിത് പവാറിന്‍റെ ഭാര്യയുമായി സംസാരിച്ചുവെന്നും കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മരണം ഹൃദയഭേദകമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച നേതാവായിരുന്നു അജിത് പവാര്‍. വ്യക്തിപരമായും എൻഡിഎയ്ക്കും വലിയ നഷ്ടമാണ്. എൻഡിഎ അജിത് പവാറിന്‍റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഹൃദയഭേദ​കമായ വാർത്തയാണെന്നും വിയോ​ഗം അതീവ ദുഖകരമാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അനുശോചിച്ചു. ജനങ്ങളുമായി ശക്തമായ ബന്ധം സൂക്ഷിച്ച ജനങ്ങളുടെ താൽപര്യം മുൻനിർത്തി പ്രവർത്തിച്ച നേതാവാണെന്നും നിതിൻ നവീൻ അനുശോചിച്ചു. കെസി വേണുഗോപാൽ എംപി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവരും അനുശോചിച്ചു. 

മരണത്തിൽ മമത ബാനര്‍ജി അന്വേഷണം ആവശ്യപ്പെട്ടു. ഞെട്ടിക്കുന്ന വിയോഗ വാര്‍ത്തയാണെന്നും രാഷ്ട്രീയത്തിൽ വലിയ ഭാവി ഉണ്ടായിരുന്ന നേതാവാണെന്നും മല്ലികാര്‍ജുൻ ഖര്‍ഗെ അനുശോചിച്ചു. ബാരാമതിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഇന്ന് രാവിലെ ഒമ്പതോടെയാണ് വിമാന അപകടം ഉണ്ടായത്. അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ക്യാപ്റ്റൻ സുമിത്ത് കപൂര്‍ (പൈലറ്റ് ഇൻ കമാൻഡ് ), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസര്‍), സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, അജിത് പവാറിന്‍റെ സഹായി പിങ്കി മാലി എന്നിവരാണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തോല്‍വിയറിയാത്ത നേതാവ്, മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അമ്മാവനെ വെട്ടിയ 'പവര്‍', അജിത് പവാറിന്‍റെ മരണത്തില്‍ ഞെട്ടി രാജ്യം!
'ലാൻഡിംഗിൽ അസ്വാഭാവികത തോന്നി, വീണ ഉടൻ പൊട്ടിത്തെറിച്ചു', അജിത് പവാർ കൊല്ലപ്പെട്ട അപകടത്തെ കുറിച്ച് ദൃക്സാക്ഷി