കോണ്‍ഗ്രസ് വിട്ടെത്തിയ അജോയ് കുമാര്‍ ഇനി ആംആദ്മി ദേശീയ വക്താവ്

By Web TeamFirst Published Sep 21, 2019, 11:31 AM IST
Highlights

കഴിഞ്ഞ ദിവസമായിരുന്നു അജോയ് കുമാര്‍ കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേര്‍ന്നത്

ദില്ലി: കോണ്‍ഗ്രസ് വിട്ടെത്തിയ ജാര്‍ഖണ്ട് മുന്‍ പിസിസി അധ്യക്ഷന്‍ അജോയ് കുമാറിനെ ദേശീയ വക്താവായി നിയമിച്ച് ആംആദ്മി. കഴിഞ്ഞ ദിവസമായിരുന്നു ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാന്നിധ്യത്തില്‍ അജോയ് കുമാര്‍ കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാര്‍ട്ടി ദേശീയ വക്താവായി ആംആദ്മി നിയമിച്ചത്.

എഎപി എംഎല്‍എ സൗരഭ് ഭരദ്വാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ്  കോണ്‍ഗ്രസിനെ ഞെട്ടിച്ച് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പിസിസി മുന്‍ അധ്യക്ഷന്‍ അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം നേരത്തെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തും നിന്നും രാജി വെച്ചിരുന്നു. 

പാര്‍ട്ടി സഹപ്രവര്‍ത്തകരില്‍ പലരും ക്രിമിനലുകളെക്കാള്‍ കഷ്ടമാണെന്നും നേതാക്കള്‍ കാലുവാരുകയായിരുന്നെന്നും രാജി വേളയില്‍ അദ്ദേഹം ആരോപിച്ചിരുന്നു. ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങളെ തള്ളിയാണ് അജോയ് കുമാര്‍ ഒടുവില്‍ ആംആദ്മിയില്‍ ചേര്‍ന്നത്. 

click me!