
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിക്കെതിരെ എ കെ ആൻറണിയുടെ മകൻ അനില്‍ ആന്‍റണി രംഗത്ത്.ഡോക്യുമെന്‍ററിവിവാദം രാജ്യത്തിൻ്റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണ് മുൻ വിധികളോടെ പ്രവർത്തിക്കുന്ന ചാനലാണ് ബിബിസി. ബിജെപിയോടുള്ള അഭിപ്രായവ്യത്യാസം നിലനിര്‍ത്തികൊണ്ടുതന്നെയാണ് ഇങ്ങനെ പറയുന്നതെന്നും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ കൂടിയായ അനിൽആന്‍റണി ട്വിറ്ററില്‍ കുറിച്ചു.
ബിബിസി ഡോക്യുമെൻററിയെക്കുറിച്ച് അറിയില്ലെന്ന് അമേരിക്ക .ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ്.ഇതിൽ മാറ്റം ഉണ്ടാകുമ്പോൾ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
പ്രധാനമന്ത്രിക്കതിരായ ബിബിസി ഡോക്യുമെന്‍ററിക്ക് നിരോധനമേര്‍പ്പെടുത്തിയതിനെ വെല്ലുവിളിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥിയൂണിയനുകള്‍ ഭരിക്കുന്ന സര്‍വകലാശാലകളില്‍ പ്രദര്‍ശനം. ഹൈദരബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശനം നടന്നെങ്കില്‍ നിരോധനം മറികടന്ന് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ തീരുമാനം,. വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി സംപ്രേഷണം ചെയ്യും.യുകെ സമയം രാത്രി ഒന്‍പത് മണിക്കാണ് ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്യുന്നത്. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീംവിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. അതേ സമയം കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു. വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് വലിയ കാര്യമെന്നും രാജ്യത്തെ സുപ്രീംകോടതിയോ, ജനങ്ങളോ അവര്‍ക്ക് വിഷയമല്ലെന്നും നിയമമമന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam