പൌരത്വ നിയമഭേദഗതി വിരുദ്ധ സമരം; 19 മാസം ജയിലില്‍ അടച്ച അസം എംഎല്‍എയെ കുറ്റവിമുക്തനാക്കി

By Web TeamFirst Published Jul 2, 2021, 8:54 AM IST
Highlights

ഇതോടെ 19 മാസമായുള്ള അഖില്‍ ഗൊഗോയിയുടെ ജയില്‍വാസം അവസാനിക്കും. യുഎപിഎയുടെ കീഴില്‍ അഖിലിന്‍റെ പേരിലുള്ള അവസാന കേസിലാണ് പ്രത്യേക എന്‍ഐഎ കോടതിയുടെ തീരുമാനം

ഗുവാഹത്തി: പൌരത്വ നിയമ ഭേദഗതിക്കെതിരായ സമരം നടത്തിയതിന്‍റെ പേരില്‍ ജയിലില്‍ അടച്ച അസം എംഎല്‍എയെ കുറ്റവിമുക്തനാക്കി. ശിവ്സാഗറില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ അഖില്‍ ഗൊഗോയിയാണ് പ്രത്യേക എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കിയത്. യുഎപിഎയ്ക്ക് കീഴില്‍ അടക്കമുള്ള കുറ്റങ്ങളില്‍ നിന്നാണ് എംഎല്‍എ വിമുക്തനായത്.

ഇതോടെ 19 മാസമായുള്ള അഖില്‍ ഗൊഗോയിയുടെ ജയില്‍വാസം അവസാനിക്കും. യുഎപിഎയുടെ കീഴില്‍ അഖിലിന്‍റെ പേരിലുള്ള അവസാന കേസിലാണ് പ്രത്യേക എന്‍ഐഎ കോടതിയുടെ തീരുമാനം. അഖില്‍ ഗൊഗോയിയെ കുറ്റക്കാരനെന്ന് തെളിയിക്കുന്നതിന് ഉതകുന്ന തെളിവുകളുടെ അഭാവത്തിലാണ് തീരുമാനം.

2019ല്‍ രജിസ്റ്റര് ചെയ്ത കേസില്‍ അഖില്‍ ഗൊഗോയി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു ആരോപിച്ചത്. സമാനമായ മറ്റൊരു യുഎപിഎ ചുമത്തിയ കേസില്‍ ജൂണ്‍ 22ന് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചൌബ പൊലീസ് സ്റ്റേഷനിലായിരുന്നു ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൊഗോയിയുടെ രണ്ട് സഹായികളേയും കേസില്‍ കുറ്റവിമുക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!