
ദില്ലി: ദേശസുരക്ഷയുടെ കാര്യത്തിൽ ബിജെപി പരാജയമെന്ന് അഖിലേഷ് യാദവ്. നക്സൽ ആക്രമണങ്ങളിലും അതിർത്തിയിലും സൈനികർ കൊല്ലപ്പെടുമ്പോഴും ബിജെപി അവരെ പുകഴ്ത്തുകയാണ്. സൈനികർ ദിവസവും കൊല്ലപ്പെടുന്നത് എന്ത് ദേശ സുരക്ഷയെന്നും അഖിലേഷ് യാദവ് ചോദിച്ചു.
ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ രണ്ട് നാട്ടുകാരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. കിസ്താരം എന്ന ഗ്രാമത്തിലെത്തിയ ഒരു സംഘം ഗ്രാമീണര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇന്നലെ മഹാരാഷ്ട്രയിലെ ഗച്ചിറോളിയില്‍ മാവോയിസ്റ്റുകള്‍ 15 പൊലീസ് കമാന്‍ഡോകളെ കൊലപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam