പ്രധാനമന്ത്രിയുടേത് ബി ജെ പിക്കാര്‍ക്ക് വരെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി: അഖിലേഷ് യാദവ്

By Web TeamFirst Published Feb 28, 2019, 5:41 PM IST
Highlights

 അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ ബി ജെ പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രിക്കെതിരെ  എസ് പി നേതാവ് അഖിലേഷ് യാദവിന്‍റെ രൂക്ഷ വിമര്‍ശനം.

ലക്‍നൗ: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ ബി ജെ പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രിക്കെതിരെ  എസ് പി നേതാവ് അഖിലേഷ് യാദവിന്‍റെ രൂക്ഷ വിമര്‍ശനം. 1500 കേന്ദ്രങ്ങളിലായി ഒരുക്കിയ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യത്തിലൂടെ ഒരുകോടി ബി ജെ പി പ്രവര്‍ത്തകരുമായി മോദി സംസാരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ വീഡോയ കോണ്‍ഫറന്‍സ് എന്ന വിശേഷണമാണ് ബിജെപി പരിപാടിക്ക് നല്‍കിയത്. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്‍റെ വിമര്‍ശനം.

രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ ജനങ്ങള്‍ ഗവണ്‍മെന്‍റിനെ പിന്താങ്ങുമ്പോള്‍ ഒരുകോടി ബിജെപി പ്രവര്‍ത്തകരുമായി സംസാരിച്ച് റെക്കോര്‍ഡ് ഇടാനാണ് മോദി ശ്രമിക്കുന്നത്.  ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ക്ക് വരെ പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയില്‍ നാണക്കേടുണ്ട്. ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കാണാതായിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു. ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് വ്യോമയാന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ശ്വാസമടക്കി പിടിച്ച് എല്ലാവരും കാത്തിരിക്കുകയാണ്. എന്നാല്‍ നമ്മുടെ നേതൃത്വം ഇപ്പോഴും നിശബ്ദത പാലിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

click me!