'2024 ൽ എൻഡിഎയെ തോൽപ്പിക്കും', സൂത്രവാക്യം വെളിപ്പെടുത്തി അഖിലേഷ്; 'പിഡിഎ' ഫോർമുല പ്രതിപക്ഷം ഏറ്റെടുക്കുമോ?

Published : Jun 17, 2023, 06:51 PM IST
'2024 ൽ എൻഡിഎയെ തോൽപ്പിക്കും', സൂത്രവാക്യം വെളിപ്പെടുത്തി അഖിലേഷ്; 'പിഡിഎ' ഫോർമുല പ്രതിപക്ഷം ഏറ്റെടുക്കുമോ?

Synopsis

 പി ഡി എ എന്നാൽ പിച്ച്ലെ, ദലിത്, അൽപാസാംഖ്യക് (പിന്നാക്ക വിഭാഗങ്ങൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ) എന്നും അഖിലേഷ് വിവരിച്ചു

ലഖ്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നണിയെ പരാജയപ്പെടുത്തി പ്രതിപക്ഷം അധികാരത്തിലേറുമെന്ന പ്രതീക്ഷ പങ്കുവച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. എൻ ഡി എയെ പരാജയപ്പെടുത്തൽ വലിയ ശ്രമകരമായ കാര്യമല്ലെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ഇത് സാധ്യമാകുമെന്നാണ് അഖിലേഷ് പറയുന്നത്. എൻ ഡി എയെ പരാജയപ്പെടുത്താനുള്ള സൂത്രവാക്യം തന്‍റെ കയ്യിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പി ഡി എ എന്നതാണ് ആ സൂത്രവാക്യം. പി ഡി എ എന്നാൽ പിച്ച്ലെ, ദലിത്, അൽപാസാംഖ്യക് (പിന്നാക്ക വിഭാഗങ്ങൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ) എന്നും അഖിലേഷ് വിവരിച്ചു. ഈ മൂന്ന് ഘടകങ്ങളും ചേർന്ന പി ഡി എക്ക് 2024 ലെ തെരഞ്ഞെടുപ്പിൽ എൻ ഡി എയെ തോൽപ്പിക്കാനാകുമെന്നും എസ് പി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

നൂറിലേറെ പേർ മരിച്ചുവീണിട്ടും മൗനി, പ്രധാനമന്ത്രി പരാജയം; മണിപ്പൂർ കലാപത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ വിശാല മുന്നണി സാധ്യമാകുമെന്ന പ്രതീക്ഷയും അഖിലേഷ് പങ്കുവച്ചു. ഉത്തർപ്രദേശിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. യു പി യിലെ 80 സീറ്റിലും ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതായിരിക്കും തന്‍റെ ഏക മുദ്രാവാക്യം. ഇതിലൂടെ യു പിയിൽ നിന്നും ബി ജെ പിയെ നീക്കം ചെയ്യാനാകും. എന്നാൽ പ്രതിപക്ഷത്തെ വലിയ കക്ഷികളും ചെറിയ കക്ഷികളും ഇതിനായി തനിക്കൊപ്പം നിൽക്കണം. അങ്ങനെ ദേശീയ പാർട്ടികളടക്കം എസ് പിക്കൊപ്പം നിന്നാൽ യു പിയിലെ  80 ലോക്‌സഭാ സീറ്റുകളിലും ബി ജെ പി പരാജയപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

സംസ്ഥാനങ്ങളിലെ സാഹചര്യം നോക്കി പ്രതിപക്ഷത്തെ വലിയ പാർട്ടികളും ചെറിയ പാർട്ടികളും തന്ത്രങ്ങൾ രൂപീകരിക്കണം. ഓരോ സംസ്ഥാനത്തും ബി ജെ പിയെ പരാജയപ്പെടുത്താൻ സാധ്യതയുള്ളവർക്ക് മറ്റുള്ള പാർട്ടികൾ പിന്തുണ നൽകണം. അങ്ങനെയുള്ള നീക്കത്തിന് എന്നും സമാജ്‌വാദി പാർട്ടി പിന്തുണ നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും സീറ്റ് വിഭജനകാര്യത്തിൽ സമാജ്‌വാദി പാർട്ടി വഴക്കിനും തർക്കത്തിനും നിൽക്കാറില്ലെന്നും അഖിലേഷ് ചൂണ്ടികാട്ടി. നിയമസഭ - ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായും മായാവതിയുടെ ബി എസ് പിയുമായും എസ് പി നേരത്തെയുണ്ടാക്കിയ സഖ്യങ്ങളും അദ്ദേഹം ചൂണ്ടികാട്ടി. അഖിലേഷിന്‍റെ 'പി ഡി എ' ഫോർമുലയും വിശാല മുന്നണി ആശയവും പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുമോ എന്നതാണ് ഇനി കണ്ടറിയാനുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി
എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ