ചരിത്രം കുറിച്ച് സിആര്‍പിഎഫ്, രണ്ട് വനിതകൾക്ക് ഐജി റാങ്ക്, സ്ഥാനക്കയറ്റം കിട്ടിയവരിൽ മലയാളിയും

Published : Nov 02, 2022, 10:58 PM IST
ചരിത്രം കുറിച്ച് സിആര്‍പിഎഫ്, രണ്ട് വനിതകൾക്ക് ഐജി റാങ്ക്, സ്ഥാനക്കയറ്റം കിട്ടിയവരിൽ മലയാളിയും

Synopsis

ദ്രുത കർമ്മ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിന് നിയമനം. നിലവിൽ ഡിഐജിയാണ് ആനി ഏബ്രഹാം. 

ദില്ലി: ചരിത്രത്തില്‍ ആദ്യമായി വനിതാ ഓഫീസര്‍മാരെ ഐജി റാങ്കില്‍ നിയമിച്ച് സിആര്‍പിഎഫ്. ഒരു മലയാളി ഓഫീസറെ അടക്കം രണ്ട് വനിതകളെയാണ് ഐജി റാങ്കില്‍ നിയമിച്ചത്. ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ ധുണ്ടിയ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം. ദ്രുത കർമ്മ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിന് നിയമനം. നിലവിൽ ഡിഐജിയാണ് ആനി ഏബ്രഹാം. നേരത്തെ രാഷ്ട്രപതിയുടെ മെഡൽ നേടിയിരുന്നു. യുഎൻ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ആനി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം
'രാഷ്ട്രപതി ദ്രൗപതി മുർമു നിൽക്കുന്നു, നിങ്ങളും അദ്വാനിയും ഇരിക്കുന്നു, ഇതാണോ നിങ്ങളുടെ ബഹുമാനം'; മോദിക്ക് മറുപടിയുമായി മമത