അലിഗഡ് സർവകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് വഴിയൊരുങ്ങുന്നു, മാര്‍ഗ രേഖ പുറത്തിറക്കി സുപ്രീംകോടതി

Published : Nov 08, 2024, 11:42 AM ISTUpdated : Nov 08, 2024, 02:47 PM IST
അലിഗഡ് സർവകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് വഴിയൊരുങ്ങുന്നു, മാര്‍ഗ രേഖ പുറത്തിറക്കി  സുപ്രീംകോടതി

Synopsis

പരിശോധനകള്‍ക്കായി സർവകലാശാല രേഖകൾ  സമർപ്പിക്കണം. ഇതുപരിശോധിച്ച് ന്യൂനപക്ഷ പദവി നൽകുന്നതിലെ തീരുമാനത്തിന് പുതിയ ബെഞ്ച് രൂപീകരിക്കും.

ദില്ലി:അലിഗഡ് മുസ്ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവിക്ക് വഴിയൊരുങ്ങുന്നു. ന്യൂനപക്ഷ പദവി സംബന്ധിച്ച 1967ലെ അസീസ് ബാഷ വിധി അസാധുവാക്കി സുപ്രീംകോടതി. ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടോയെന്ന് തീരുമാനിക്കാന്‍ പുറത്തിറക്കിയ മാര്‍ഗ രേഖയുടെ അടിസ്ഥാനത്തില്‍  പുതിയ ബെഞ്ച് രൂപകരിക്കും. കേസിൽ മൂന്ന് ജഡ്ജിമാർ ഭിന്നവിധി എഴുതി

പാർലമെന്റോ നിയമസഭകളോ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അലിഡഡ് സര്‍വകലാശാല സ്ഥാപിതമായത്. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക്  ന്യൂനപക്ഷ പദവി നൽകാനാകില്ലെന്ന മുൻവിധിയാണ് സുപ്രീംകോടതി അസാധുവാക്കിയത്. ന്യൂനപക്ഷ സ്ഥാപനമാകണമെങ്കിൽ അത് ന്യൂനപക്ഷ ക്ഷേമത്തിനായി പ്രവർത്തിച്ചാൽ  മതിയെന്നും ന്യൂനപക്ഷ അംഗങ്ങൾ ഭരിക്കേണ്ടതില്ലെന്നും പുതിയ വിധിയിൽ  ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയും സുപ്രീംകോടതി പുറത്തിറക്കി. പരിശോധനകള്‍ക്കായി രേഖകൾ സർവകലാശാല സമർപ്പിക്കണം. ഇതുപരിശോധിച്ച് ന്യൂനപക്ഷ പദവി നൽകുന്നതിലെ തീരുമാനത്തിന് പുതിയ ബെഞ്ച് രൂപീകരിക്കും.ഭരണഘടന നിലവിൽ വരുന്നതിനു മുൻപ് സ്ഥാപിതമായതിനാൽ ന്യൂനപക്ഷ പദവി നൽകരുതെന്ന കേന്ദ്രവാദത്തെ കോടതി അംഗീകരിച്ചില്ല.

7 അംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടെ 3 പേർ ഭിന്നവിധി എഴുതി., അലിഗഡ് സർവകലാശാലയ്ത് ന്യൂനപക്ഷ പദവി നൽകാനാവില്ലെന്ന് ഭിന്നവിധി പറഞ്ഞ ജസ്റ്റിസ് ദീപാങ്കർ ദത്ത നിലപാട് പറഞ്ഞു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി