ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകണോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ; ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഭ‍ർത്താവിനെതിരേ കോടതിയലക്ഷ്യനടപടി

Published : Oct 01, 2026, 10:19 AM IST
bhojshala complex supreme court order

Synopsis

മലപ്പുറം സ്വദേശിയായ ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനക്കേസിലെ നടപടിയാണ് സുപ്രീംകോടതിയിൽ എത്തിയത്. ഭാര്യയ്ക്ക് ജോലി ഉണ്ടായിട്ടും ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു സുപ്രീംകോടതിയിലെ ഹർജിയിലെ ചോദ്യം.

ന്യൂഡൽഹി: വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് ജീവനാംശം നൽകണമോ എന്ന തർക്കം സുപ്രീംകോടതിയിൽ എത്തിയപ്പോൾ ജഡ്ജിമാർക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റുകൾ മറ്റൊരു നിയമനടപടിക്ക് വഴിതുറക്കുന്നു. മലപ്പുറം സ്വദേശി ഇ പി ജയപ്രകാശിനെതിരെയാണ് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്. നവംബറിൽ ഇയാളോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിക്കെതിരേയും ജഡ്ജിമാർക്കെതിരേയും ഇയാൾ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

മലപ്പുറം സ്വദേശിയായ ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനക്കേസിലെ നടപടിയാണ് സുപ്രീംകോടതിയിൽ എത്തിയത്. ഭാര്യയ്ക്ക് ജോലി ഉണ്ടായിട്ടും ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു സുപ്രീംകോടതിയിലെ ഹർജിയിലെ ചോദ്യം. കേസ് നടക്കുന്ന തിരുവല്ലയിലെ കുടുംബക്കോടതി ഇതിന് കഴിയില്ലെന്ന് വ്യക്തമാക്കി. എന്നാൽ, ഹൈക്കോടതി ജയപ്രകാശിന്റെ ഭാര്യയ്ക്ക് താൽകാലിക ജോലിയാണെന്ന് വ്യക്തമാക്കി ജീവനാംശത്തിന് അർഹതയുണ്ടെന്ന് ഉത്തരവിട്ടു. തുക തീരുമാനിക്കാൻ കുടുംബക്കോടതിക്ക് നിർദേശവും നൽകി. ഇതിനെതിരെയാണ് അപ്പീൽ സുപ്രീംകോടതിയിൽ എത്തിയത്.

എന്നാൽ, കേസുമായി ബന്ധപ്പെട്ട നടപടികൾക്കിടെ ഹർജിക്കാരനായ ജയപ്രകാശ് നിരന്തരം ഫെയ്സ്ബുക്കിലൂടെ ജഡ്ജിമാർക്കും ജൂഡീഷ്യറിക്കെതിരെയും അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ഭാര്യ കോടതിയിൽ നൽകിയ മറുപടിയിൽ അറിയിച്ചു. ഒപ്പം 2023ൽ വിധി പറയാൻ വൈകിയെന്ന് കാട്ടി തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ വാഹനം തല്ലിതകർത്ത കേസിൽ പ്രതിയാണെന്നും കോടതിയെ അറിയിച്ചു. ഫെയ്സ്ബുക്കിലെ പോസ്റ്റുകൾ പരിശോധിച്ച ജഡ്ജിമാരായ എ അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിധി വിട്ടുള്ള പ്രതികരണമാണ് ഹർജിക്കാരൻ നടത്തുന്നത് എന്ന് നീരീക്ഷിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെയടക്കം മോശമായ പ്രയോഗം നടത്തിയതിനെയും കടുത്തഭാഷയിൽ വിമർശിച്ചു. തുടർന്നാണ് ഈ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങുകയാണെന്ന് കോടതി വ്യക്തമാക്കിയത്. കൂടാതെ നവംബറിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഒപ്പം ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യംചെയ്ത് പ്രതിപക്ഷം സുപ്രിം കോടതിയിലേക്ക്
'സ്മിത് മച്ചാർ ഹീറോ, ഇന്ത്യയുടെ അഭിമാനം'; ഫ്ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി