
പനജി: ഇന്ത്യയില്‍ ആദ്യമായി, മദ്യത്തിന്‍റെ അറിയാക്കഥകളും ചരിത്രവും രേഖപ്പെടുത്തിയിട്ടുള്ള മ്യൂസിയം ഗോവയില്‍ തുറന്നു. 1950കളിലെ ഫെനിയുടെ കുപ്പികള്‍, മദ്യം ഒഴിച്ച് നല്‍കാന്‍ ഉപയോഗിച്ചിരുന്ന ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള പാത്രങ്ങള്‍, മദ്യം അളക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പഴയ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുകയല്ല ഇത്തമൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മ്യൂസിയത്തിന്‍റെ ഉടമ നന്ദന്‍ കുദ്ചദ്ക്കര്‍ പറഞ്ഞു. മദ്യ നിര്‍മ്മാണത്തിലെ ഗോവയുടെ പാരമ്പര്യം പ്രദര്‍ശിപ്പിക്കുക എന്നുള്ളതാണ് ലക്ഷ്യം. മദ്യ നിര്‍മ്മാണത്തിന്‍റെ ചരിത്രം പറയുന്ന ലോകത്തെ ആദ്യം മ്യൂസിയം ആണ് 'ഓള്‍ എബൗട്ട് ആല്‍ക്കഹോള്‍' എന്നും നന്ദന്‍ കൂട്ടിച്ചേര്‍ത്തു.
1,300 ചതുരശ്ര അടികളിലായി നോർത്ത് ഗോവയിലെ ബീച്ച് ബെൽറ്റിലെ ടൂറിസം കേന്ദ്രമായ സിൻക്വറിമിനെയും കാൻഡോലിമിനെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പനജിയില്‍ നിന്ന് ഇവിടേക്ക് 10 കിലോമീറ്റര്‍ ഉണ്ട്. പഴയ മൺപാത്രങ്ങൾ, 16-ാം നൂറ്റാണ്ടില്‍ ഫെനി അളക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണം, ഫെനിയുടെ അളന്നിരുന്ന ഉപകരണം, റഷ്യയിൽ നിന്നുള്ള അപൂർവ ക്രിസ്റ്റൽ ഓസ്ട്രേലിയൻ ബിയർ ഗ്ലാസ് തുടങ്ങിയവയാണ് മ്യൂസിയത്തിന്‍റെ പ്രധാന ആകര്‍ഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam