അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്ന 11,000 അതിഥികൾക്ക് പ്രത്യേക സമ്മാനം, എന്താണ് രാംരാജ് 

Published : Jan 14, 2024, 03:59 PM IST
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്ന 11,000 അതിഥികൾക്ക് പ്രത്യേക സമ്മാനം, എന്താണ് രാംരാജ് 

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിലെ മുഖ്യാഥിതി. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, അമിതാഭ് ബച്ചൻ, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ, സന്യാസിമാർ, രാഷ്ട്രീയക്കാർ തുടങ്ങി നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കുക.

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവർക്ക് സമ്മാനമായി രാംരാജ് നൽകുമെന്ന് ക്ഷേത്രം ട്രസ്റ്റ്. ജനുവരി 22 ന് നടക്കുന്ന ചടങ്ങിലേക്ക് രാജ്യത്തുടനീളമുള്ള 11,000-ലധികം അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. അവർക്ക് സമ്മാനമായി 'രാംരാജ്' എന്ന അവിസ്മരണീയമായ സമ്മാനം നൽകുംമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം എഎൻഐയോട് പറഞ്ഞു.

ക്ഷേത്രത്തിന്റെ തറക്കല്ലിടൽ വേളയിൽ കുഴിച്ചെടുക്ക മണ്ണിന് നൽകിയ പേരാണ് രാംരാജ്. ഏത് വീട്ടിലും അയോധ്യയിലെ മണ്ണ് ഉണ്ടാവുക എന്നത് ഭാഗ്യമാണെന്നും ട്രസ്റ്റ് അറിയിച്ചു. 'പ്രാണ്‍ പ്രതിഷ്ഠ' ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ചെറിയ പെട്ടിയിലാണ് 'രാംരാജ്' നൽകുക.  ഒപ്പം പ്രത്യേക നെയ്യ് കൊണ്ടുണ്ടാക്കിയ മോട്ടിച്ചൂർ ലഡുവും പ്രസാദമായി നൽകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ചില കാരണങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത ക്ഷണിതാക്കൾ അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കുൾ രാംരാജ് നൽകുമെന്നും അറിയിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാമക്ഷേത്രത്തിന്റെ 15 മീറ്റർ നീളമുള്ള ചിത്രം ചണച്ചാക്കിൽ പൊതിഞ്ഞ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് അംഗം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിലെ മുഖ്യാഥിതി. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, അമിതാഭ് ബച്ചൻ, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ, സന്യാസിമാർ, രാഷ്ട്രീയക്കാർ തുടങ്ങി നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കുക. ചടങ്ങിനായി ക്ഷേത്രത്തിൽ 7,500 പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെന്ന് അയോധ്യ ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ പറഞ്ഞു. നാല് ട്രസ്റ്റിമാരും നാല് വൈദികരും ചേർന്ന് വാരണാസിയിലെ വൈദികന്റെ നേതൃത്വത്തിലാണ് പ്രാൺ പ്രതിഷ്ഠ. 2024 ജനുവരി 22-ന് ഉച്ചയ്ക്ക് 12:20-നാണ് ചടങ്ങ്. 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'