ആർക്കിയോളജിക്കൽ സർവ്വേയ്ക്ക് കീഴിലുള്ള സ്മാരകങ്ങൾ തിങ്കളാഴ്ച്ച തുറക്കും

Published : Jul 03, 2020, 11:49 AM IST
ആർക്കിയോളജിക്കൽ സർവ്വേയ്ക്ക് കീഴിലുള്ള സ്മാരകങ്ങൾ തിങ്കളാഴ്ച്ച തുറക്കും

Synopsis

 സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും  സന്ദർശകർക്ക് അനുമതിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ അറിയിച്ചു

ദില്ലി: ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങൾ തിങ്കളാഴ്ച്ച സന്ദർശകർക്കായി തുറക്കും. താജ്മഹൽ, ചെങ്കോട്ട, കുത്തുബ് മിനാർ ഉൾപ്പടെ രാജ്യത്തെ മൂവായിരത്തോളം സ്മാരകങ്ങളാണ് തുറക്കുന്നത്.  

ആർക്കിയോളജിക്കൽ സർവേയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്റെ  തീരുമാനം. സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും  സന്ദർശകർക്ക് അനുമതിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ അറിയിച്ചു.

മാസ്‌ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ വിനോദ സഞ്ചാരികൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.  മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു സ്മാരകങ്ങൾ അടച്ചിട്ടത്. 

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'