
ഭുവനേശ്വര്‍: ഒഡീഷ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജി വച്ചു (All Odisha Ministers resign). നാളെ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും. മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാ മന്ത്രിമാരും രാജിവച്ചത്. വിവാദങ്ങളില്‍ പെട്ടവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകില്ല എന്നാണ് നവീന്‍ പട്നായിക്കിന്‍റെ നിലപാട്. യുവാക്കളും, അനുഭവസമ്പത്തുള്ളവരും പുതിയ മന്ത്രിസഭയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി നവീന്‍ പട് നായിക്ക് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിലെ ബിജു ജനതാദള്‍ നേടിയ മികച്ച വിജയവും മന്ത്രിസഭ പുനസംഘടനക്ക് ഊര്‍ജ്ജമായിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11.45ന് രാജ്ഭവനിലെ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റായ ലോക് സേവാഭവനിലേക്ക് മന്ത്രിമാരെ വിളിച്ചുവരുത്തിയാണ് രാജി സ്വീകരിച്ചത്. പുരി സന്ദർശനത്തിനെത്തിയ ഗവർണർ പ്രൊഫ.ഗണേഷി ലാലിനെ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിന് ശേഷം ഗവർണർ ജൂൺ 20 മുതൽ റോമും ദുബായും സന്ദർശിക്കാന്‍ പുറപ്പെടും എന്നതിനാല്‍ തിങ്കളാഴ്ചയ്ക്കകം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കുന്നത് എന്നാണ് ബിജെഡി കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച ഒഡീഷയിലെ ബ്രജ്രാജ് നഗർ നിയമസഭ മണ്ഡലത്തിൽ ബിജെഡി വന്‍ വിജയം നേടിയിരുന്നു. അളക മൊഹന്തി 65,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോൺഗ്രസിന്റെ കിഷോർ പട്ടേലിനെയാണ് തോല്‍പ്പിച്ചത്. ബിജെഡി എംഎല്‍എ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
'ഇതെനിക്ക് ഭാരമല്ല', കുഞ്ഞിനെ പുറത്ത് കെട്ടിവച്ച് റോഡ് വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരി
ഒഡിഷയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് ആറ് മരണം; പരിക്കേറ്റവരിൽ 15പേരുടെ നില ഗുരുതരം
പഞ്ചാബിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; നാല് മുൻ മന്ത്രിമാർ അടക്കം അഞ്ച് നേതാക്കൾ ബിജെപിയിലേക്ക്
ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാല് മുന്‍മന്ത്രിമാരടക്കം അഞ്ച് നേതാക്കള്‍ ബിജെപിയില്‍ ചേരും. പാഞ്ച്കുലയില്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ ഇന്ന് രാത്രി ഈ നേതാക്കൾ ബിജെപിയിൽ അംഗത്വം സ്വീകരിക്കും. സംസ്ഥാനത്ത് കോൺഗ്രസ് പാര്‍ട്ടിയുടെ ദളിത് മുഖമായ രാജ് കുമാര്‍ വെര്‍ക, പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റായ സുന്ദര്‍ശ്യാം അറോറ, ജാട്ട് - സിഖ് നേതാക്കളായ ബല്‍ബീര്‍ സിംഗ് സിദ്ദു, ഗുര്‍പ്രീത് സിംഗ് കംഗര്‍, മുന്‍ എംഎല്‍എഎ ബര്‍ണ്ണാല സിംഗ് എന്നിവരാണ് പാര്‍ട്ടി വിടുന്നത്.
അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖറുമായി അടുത്ത ബന്ധമുള്ള നേതാക്കളാണ് ഇപ്പോൾ ബിജെപിയിലേക്ക് പോകുന്ന അഞ്ച് പേരും. കോൺഗ്രസ് ഹൈക്കമാന്‍ഡിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ശേഷം, കോണ്‍ഗ്രസിന് ഭാവിയില്ലെന്ന പ്രതികരണവുമായാണ് നേതാക്കള്‍ പാർട്ടിയുടെ പടിയിറങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam