പ്രത്യേക അറിയിപ്പ്, സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും പ്രവർത്തിക്കും

Published : Sep 23, 2026, 02:44 PM IST
rbi bank

Synopsis

സെപ്റ്റംബർ 26 ശനിയാഴ്ച, 27 ഞായർ എന്നീ അവധി ദിവസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ദില്ലി : ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായി ബാങ്കിങ് സേവനങ്ങളിൽ നേരിടുന്ന തടസ്സം കുറയ്ക്കുന്നതിന് വേണ്ടി 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. സെപ്റ്റംബർ 28 മുതൽ 30 വരെയാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 26 ശനിയാഴ്ച, 27 ഞായർ എന്നീ അവധി ദിവസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനങ്ങൾക്ക് തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്നതിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയം ഞായറാഴ്ച തുറന്ന് പ്രവ‍ര്‍ത്തിക്കാൻ തീരുമാനിച്ചത്.

ബാങ്കിങ് ആവശ്യങ്ങൾ തടസ്സപ്പെടാതിരിക്കാൻ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച പണിമുടക്ക് ആരംഭിക്കുന്നതിന് മുൻപായി ഉപഭോക്താക്കൾക്ക് അത്യാവശ്യ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപ്പീലിനെതിരെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലി ഹൈക്കോടതിയിൽ
എസ്ഐആർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയെന്ന് റിപ്പോർട്ട്; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും