നാഷണൽ ഹെറാൾഡ് കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപ്പീലിനെതിരെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലി ഹൈക്കോടതിയിൽ

Published : Sep 23, 2026, 12:55 PM IST
rahul sonia gandhi national herald case fir criminal conspiracy

Synopsis

നിയമനടപടികളുടെ ദുരുപയോഗമാണ് ഇ.ഡിയുടെ അപ്പീൽ എന്നാണ് ഗാന്ധി കുടുംബത്തിന്റെ വാദം. ഇ ഡിയുടെ ഹർജി തള്ളണമെന്നാണ് ആവശ്യം. കേസ് ഒക്ടോബർ 12ന് ഹൈക്കോടതി പരിഗണിക്കും.

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലി ഹൈക്കോടതിയിൽ. നിയമനടപടികളുടെ ദുരുപയോഗമാണ് ഇ.ഡിയുടെ അപ്പീൽ എന്നാണ് ഗാന്ധി കുടുംബത്തിന്റെ വാദം. ഇ ഡിയുടെ ഹർജി തള്ളണമെന്നാണ് ആവശ്യം.

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ ഇ ഡി കുറ്റപത്രത്തിൽ കേസെടുക്കാൻ റോസ് അവന്യു കോടതി വിസമ്മതിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇ ഡി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സമർപ്പിച്ച മറുപടിയിലാണ് നിയമത്തിന്റെ ദുരുപയോഗമാണ് ഇഡി നടത്തുന്നതെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വാദിക്കുന്നത്. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ഇ ഡിക്ക് അധികാരമില്ലെന്നാണ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വാദം.

പി.എം.എൽ.എ പ്രകാരം പൊലീസിന്‍റെ അന്തിമ റിപ്പോർട്ടോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍റെ പരാതിയോ ഉണ്ടായിരിക്കണം. സുബ്രമണ്യന്‍ സ്വാമിയുടെ പരാതിയിൽ ഈ രണ്ട് സാഹചര്യങ്ങളും പാലിച്ചിട്ടില്ലെന്ന് ഗാന്ധി കുടുംബം ഹൈക്കോടതിയിൽ വ്യക്തമാക്കി. സുബ്രമണ്യന്‍ സ്വാമി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഇ.ഡിക്ക് നേരിട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ് എടുക്കാനാകില്ലെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്.ഇഡിക്ക് തിരിച്ചടിയായ കേസിലാണ് അപ്പീൽ തള്ളണമെന്ന് സോണിയും രാഹുലും വാദിക്കുന്നത്. കേസ് ഒക്ടോബർ 12ന് ഹൈക്കോടതി പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസ്ഐആർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയെന്ന് റിപ്പോർട്ട്; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും
1966 മുതൽ പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടം, രാത്രിയുടെ മറവിൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ച് സ്കൂൾ കെട്ടിടം പൊളിച്ചു