'കോടതിയുടെ വിലപ്പെട്ട 10 മിനിറ്റ് നഷ്ടപ്പെടുത്തി, 25000 രൂപ പിഴയടക്കണം'; യുപി സർക്കാറിന് കോടതിയുടെ ശിക്ഷ

Published : Jan 11, 2024, 04:33 PM ISTUpdated : Jan 11, 2024, 04:35 PM IST
'കോടതിയുടെ വിലപ്പെട്ട 10 മിനിറ്റ് നഷ്ടപ്പെടുത്തി, 25000 രൂപ പിഴയടക്കണം'; യുപി സർക്കാറിന് കോടതിയുടെ ശിക്ഷ

Synopsis

കേസിൽ ഏകദേശം 10 മിനിറ്റോളം വാദിച്ച ശേഷം, 1959 ലെ ആയുധ നിയമത്തിലെ വ്യവസ്ഥകളും ഹർജിക്കാരന്റെ അഭിഭാഷകൻ ഉദ്ധരിച്ച വിധികളും കോടതി പരിശോധിച്ചു.

ലഖ്‌നൗ: കോടതിയുടെ സമയം പാഴാക്കിയതിന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിന് 25,000 രൂപ പിഴ ചുമത്തി. രജിത് റാം വർമ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് യുപി സർക്കാരിനെതിരെ ജസ്റ്റിസ് അബ്ദുൾ മോയിൻ ഉത്തരവിട്ടത്. ആയുധ നിയമവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. കേസിൽ സംസ്ഥാനം നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. സംസ്ഥാനത്തിന്റെ മറുപടിക്ക് പിന്നാലെ, ഹർജിക്കാരൻ തന്റെ പുനഃപരിശോധന ഹർജി സമർപ്പിക്കുകയും കോടതി അക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു.

കേസിൽ ഏകദേശം 10 മിനിറ്റോളം വാദിച്ച ശേഷം, 1959 ലെ ആയുധ നിയമത്തിലെ വ്യവസ്ഥകളും ഹർജിക്കാരന്റെ അഭിഭാഷകൻ ഉദ്ധരിച്ച വിധികളും കോടതി പരിശോധിച്ചു. ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങളും കോടതി പരിഗണിച്ചിരുന്നു. തുടർന്ന് സംസ്ഥാന അഭിഭാഷകൻ വിഷയം പഠിക്കാൻ കുറച്ചു സമയം ആവശ്യപ്പെട്ടു. തുടർന്ന് കോടതി കേസ് ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. 

Read More.... സൈന്യം ചോദ്യം ചെയ്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; യുവാക്കളുടെ ഗ്രാമം സൈന്യം ദത്തെടുക്കും

വിഷയം പഠിക്കണമെന്ന് കോടതിയെ അറിയിക്കാനായി 10 മിനിറ്റോളം ചെലവാക്കിയതിനാണ് കോടതി പിഴയിട്ടത്. ഏകദേശം 10 മിനിറ്റോളം വാദം കേട്ടതിന് ശേഷം കേസ് മാറ്റിവച്ചതിനാൽ, കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ അഭിഭാഷകന്റെ പേരിൽ 25,000 രൂപ പിഴ ചുമത്തുന്നുവെന്ന് കോടതി അറിയിച്ചു. കേസ് എടുത്ത ഉടൻ തന്നെ സ്റ്റാൻഡിംഗ് കൗൺസലിന് വിഷയം പഠിക്കാനുള്ള അഭ്യർത്ഥന നടത്താമായിരുന്നു. എന്നാൽ, അത് ചെയ്യാതെ 10 മിനിറ്റ് വാദത്തിന് ശേഷം വിഷയം പഠിക്കണമെന്ന് കോടതിയെ അറിയിച്ചത് സമയം കളയലാണെന്നും കോടതി  വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്