വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും രണ്ടെന്ന് ഹൈക്കോടതി; 'വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് കുറ്റകരമല്ല'

Published : Mar 27, 2026, 02:33 PM IST
COURT ORDER

Synopsis

വിവാഹിതനായ പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും രണ്ടാണെന്ന് വ്യക്തമാക്കിയ കോടതി, സംരക്ഷണം തേടിയെത്തിയ യുവതിക്കും യുവാവിനും സുരക്ഷയൊരുക്കാൻ നിർദ്ദേശിച്ചു.

അലഹബാദ്: വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും തമ്മിലുള്ള വ്യത്യാസം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഷാജഹാൻപൂർ സ്വദേശികളായ യുവതിയും വിവാഹിതനായ യുവാവും നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവാവിനെതിരെ വീട്ടുകാർ ബിഎൻഎസ് സെക്ഷൻ 87 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും വിവാഹിതനായ യുവാവും കോടതിയെ സമീപിച്ചത്.

നിയമവും ധാർമ്മികതയും രണ്ടാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. കോടതിയിൽ നിയമമാണ് മുഖ്യം. സാമൂഹികമോ കുടുംബപരമോ ഉള്ള ധാർമ്മികതയല്ലെന്നും ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുരുഷൻ വിവാഹിതനാണെങ്കിലും പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി സമ്മതത്തോടെ താമസിക്കുന്നത് ഏതെങ്കിലും ക്രിമിനൽ നിയമത്തിൻ്റെ പരിധിയിൽ വരുന്നില്ലെന്ന് കോടതി പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് കോടതി തടഞ്ഞു. യുവതി തന്റെ ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇരുവർക്കും സുരക്ഷ ഉറപ്പാക്കാൻ ഷാജഹാൻപൂർ എസ്‌പിക്ക് കോടതി നിർദ്ദേശം നൽകി. യുവതിയുടെ വീട്ടുകാർ ഇവരെ ആക്രമിക്കാനോ, ഇവരുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ച് കടക്കാനോ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി, നീക്കേണ്ടത് യൂട്യൂബ് ഇൻസ്റ്റ​ഗ്രാം ലിങ്കുകൾ
എഐഎഡിഎംകെയുടെ സീറ്റ് വിഭജനത്തിൽ അണ്ണാമലൈയ്ക്ക് അമർഷം, മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു