
ലക്നൌ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് ദുർമന്ത്രവാദം. പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബർ സെല്ലുമായി ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും സാക്ഷികളേയും വിസ്തരിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ദോരീഘട്ടിൽ സരയു നദിക്കരയിൽ ശ്മശാനത്തിലാണ് ദുർമന്ത്രവാദം നടത്തിയതായി കണ്ടെത്തിയത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ചരട് കെട്ടിയ നാല് തേങ്ങയും സൂചി കുത്തിയ ഒൻപത് ചെറുനാരങ്ങയും മോദിയുടെ ചിത്രത്തിൽ വെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ കേസെടുത്ത നടപടിയെ പരിഹസിച്ച് എഎപി രംഗത്തെത്തി. കുറ്റകൃത്യങ്ങൾ തടയാതെ മന്ത്രവാദം പിടിക്കാൻ നടക്കുകയാണ് യോഗിയുടെ പൊലീസെന്ന് എഎപി പരിഹസിച്ചു.
𝐏𝐫𝐢𝐨𝐫𝐢𝐭𝐢𝐞𝐬 𝐨𝐟 𝐘𝐎𝐆𝐈’𝐒 𝐏𝐎𝐋𝐈𝐂𝐄:
𝐒𝐭𝐨𝐩 𝐭𝐡𝐞 𝐂𝐫𝐢𝐦𝐞 ❌
𝐂𝐚𝐭𝐜𝐡 𝐓𝐨𝐭𝐤𝐚𝐰𝐚𝐥𝐚 ✅ https://t.co/P8qknMVZTH
— AAP (@AamAadmiParty) October 24, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam