രാജ്യത്തെയാകെ മുൾമുനയിൽ നിർത്തി, വെറും പബ്ലിസിറ്റി സ്റ്റണ്ടെന്ന് പൊലീസ് ; ബോംബ് ഭീഷണികൾ അയച്ച യുവാവ് പിടിയിൽ

Published : Nov 03, 2024, 05:12 PM IST
രാജ്യത്തെയാകെ മുൾമുനയിൽ നിർത്തി, വെറും പബ്ലിസിറ്റി സ്റ്റണ്ടെന്ന് പൊലീസ് ; ബോംബ് ഭീഷണികൾ അയച്ച യുവാവ് പിടിയിൽ

Synopsis

ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്

നാഗ്പുര്‍: രാജ്യത്തെയാകെ മുൾമുനയില്‍ നിര്‍ത്തിയ വ്യാജ ബോംബ് ഭീഷണികൾ അയച്ച യുവാവ് അറസ്റ്റില്‍. നാഗ്പൂര്‍ സ്വദേശിയായ ജഗദീഷ് യുകെയെ (35) ആണ് പിടിയിലായത്. വിമാനക്കമ്പനികൾക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും കോളുകളിലൂടെയും ഇമെയിലുകളിലൂടെയും നൂറിലധികം വ്യാജ ബോംബ് ഭീഷണികളാണ് ജഗദീഷ് അയച്ചത്. ഗോണ്ടിയ സ്വദേശിയായ ജഗദീഷിനെ നാഗ്പുരില്‍ നിന്നാണ് അറസ്റ്റിലായത്. ദില്ലിയിൽ നിന്നാണ് ജഗദീഷ് എത്തിയത്. സമാനമായ കേസില്‍ ഇയാൾ 2021ല്‍ അറസ്റ്റിലായിരുന്നു. 

തീവ്രവാദത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയയാളാണ് ജഗദീഷ്. ഈ പുസ്തകം ആമസോണില്‍ ലഭ്യമാണ്. ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭീകരതയുമായി ജഗദീഷിന് ബന്ധമൊന്നും ഇല്ലെന്നും  ശ്രദ്ധ പിടിച്ചുപറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമാണ് പൊലീസ് സംശയിക്കുന്നത്. 

ജനുവരി മുതൽ വിവിധ സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി ഇ - മെയിലുകൾ ജഗദീഷ് അയച്ചിരുന്നു. നടക്കാൻ പോകുന്ന സ്ഫോടനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു സന്ദേശങ്ങളില്‍. ഒക്ടോബർ 25 നും 30 നും ഇടയിൽ മാത്രം ഇന്ത്യയിലെ 30 സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ജഗഗീഷ് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. 

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയുള്ള ഇ മെയിലുകളും ജഗദീഷ് അയച്ചിട്ടുണ്ട്. ഇമെയിലുകൾ ഭീകരാക്രമണങ്ങളെക്കുറിച്ച് സൂചന നൽകുന്നതും നിര്‍ണായക വിവരങ്ങൾ പങ്കിടാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചകൾ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു. 

ഇൻഡിഗോ, വിസ്താര, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകളിൽ നിന്നുള്ള 31 വിമാനങ്ങൾ ഹൈജാക്ക് ചെയ്യുമെന്നും ജഗദീഷ് ഒരു ഇമെയിൽ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തി. ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങൾ ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ റഡാറിൽ ഉണ്ടെന്നും അവകാശപ്പെട്ടു. ലൊക്കേഷനുകളെ കുറിച്ച് അക്ഷരങ്ങൾ ഉപയോഗിച്ച് ജഗദീഷ് വിവരങ്ങൾ നല്‍കിയിരുന്നത്. മാർക്കറ്റുകൾക്ക് 'എം', റെയിൽവേയ്‌ക്ക് 'ആർ', എയർലൈനുകൾക്ക് 'എ' എന്നിങ്ങനെയുള്ള കോഡ് മനസിലാക്കാൻ അധികൃതര്‍ക്ക് ഏറെ വെല്ലുവിളിയായിരുന്നു. 

ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

പുറമെ നോക്കിയാൽ കോൺഫ്ലേക്സ്, അകത്ത് അതാ മറ്റൊരു പായ്ക്കറ്റ്; ഫ്രം ബാങ്കോക്, എത്തിച്ചത് ഹൈഡ്രോപോണിക് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന