അല്‍പേഷ് ബിജെപിയിലേക്ക്; ഉടന്‍ അംഗത്വമെടുക്കുമെന്ന് ഠാക്കോര്‍ സേന നേതാവ്

By Web TeamFirst Published Jul 15, 2019, 6:49 PM IST
Highlights

അല്‍പേഷ് ഠാക്കോറും ധവാല്‍സിന്‍ഹ് സാലയും ബിജെപി പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്നും അമിത് ഠാക്കോര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 

അഹമ്മദാബാദ്: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച ഗുജറാത്ത് ഒബിസി നേതാവ് അല്‍പേഷ് ഠാക്കോറും ധവാല്‍സിന്‍ഹ് സാലയും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് ഗുജറാത്ത് ക്ഷത്രിയ ഠാക്കോര്‍ സേന നേതാവ് അമിത് ഠാക്കോര്‍. ഇരുവരും ബിജെപി പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്നും അമിത് ഠാക്കോര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 

രാജ്യസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം ഇരുവരും കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. ഇരുവരും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് വഞ്ചിച്ചെന്നാരോപിച്ചാണ് ഇരുവരും പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമര്‍പ്പിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് എംഎല്‍എ എന്ന സ്ഥാനം രാജിവക്കുകയാണെന്ന് ഇരുവരും അറിയിച്ചിരുന്നു.

ഒബിസി നേതാവായ അല്‍പേഷ് താക്കൂര്‍ കഴിഞ്ഞ ഏപ്രിലില്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അവഹേളിച്ചെന്നും അവഗണിച്ചെന്നും കുറ്റപ്പെടുത്തിയായിരുന്നു രാജി. ശേഷം ഇരുവരും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിലേക്കില്ലെന്നായിരുന്നു അല്‍പേഷിന്‍റെ ആദ്യ നിലപാട്.

click me!