
ജയ്പൂർ: തന്നെ ചൂഷണം ചെയ്ത പ്രതികൾക്ക് തക്കതായ ശിക്ഷ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീക്ഷണി മുഴക്കി ആൽവാറിൽ ലൈംഗികാതിക്രമത്തെ അതിജീവിച്ച പെൺകുട്ടിയും അമ്മയും. മേയ് 14 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മൂന്ന് യുവാക്കാൾ അതിക്രമം നടത്തിയത്. ഇവരിൽ ഒരാളെ പിന്നീട് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.
മേയ് 14ന് ബന്‍സൂറിലുള്ള അമ്മാവന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് തിരികെ പോകാൻ ഇറങ്ങിയപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ തട്ടികൊണ്ടുപോയത്. തുടർന്ന് സമീപത്തെ സ്കൂളിൽ വച്ച് പെൺകുട്ടിയെ ഇവർ ലൈംഗീകാതിക്രമത്തിന് ഇരയാക്കി. സംഭവ ശേഷം മൂവരും ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടതിനു ശേഷം മറ്റു രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് തക്കതായ ശിക്ഷ നൽകിയില്ലെങ്കിലാണ് തങ്ങൾ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടിയും അമ്മയും പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam