​ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിയ്ക്ക് അത്ഭുത രക്ഷപ്പെടൽ

Published : Nov 14, 2024, 06:06 AM IST
​ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിയ്ക്ക് അത്ഭുത രക്ഷപ്പെടൽ

Synopsis

എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ ആംബുലൻസിൽ മുഴുവനായി വ്യാപിക്കുകയുമായിരുന്നു.

മുംബൈ: ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ​ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ​​ഗർഭിണിയായ സ്ത്രീയും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മഹരാഷ്ട്രയിലെ ജൽ​ഗാവ് ജില്ലയിലാണ് സംഭവം. 

എൻജിനിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വൻ അപകടം ഒഴിവായത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ വാഹനം നിർത്തിയ ഡ്രൈവർ ആംബുലൻസിലുണ്ടായിരുന്ന ​ഗർഭിണിയെയും കുടുംബത്തെയും പുറത്തിറക്കിയ ശേഷം സുരക്ഷിതമായ ദൂരത്തേയ്ക്ക് മാറ്റി നിർത്തി. മിനിറ്റുകൾക്കുള്ളിൽ തന്നെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. ശക്തമായ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. 

ഗർഭിണിയെയും കുടുംബത്തെയും എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. അംബുലൻസിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  

READ MORE: യാൻസന്റെയും ക്ലാസന്റെയും പോരാട്ടം പാഴായി; നിർണായക മത്സരത്തിൽ ജയിച്ചുകയറി ഇന്ത്യ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി