ഇന്ത്യക്കാരുടെ വീസ നടപടികൾ വേഗത്തിലാക്കുമെന്ന് അമേരിക്ക,അപേക്ഷിക്കുന്നവർക്കായി ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം

By Web TeamFirst Published Jan 23, 2023, 12:02 PM IST
Highlights

അമേരിക്കന്‍ എംബസിയിലും മുംബെ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് കോൺസലേറ്റുകളിലും  തെരഞ്ഞെടുത്ത ശനിയാഴ്ചകളില്‍ അഭിമുഖം നടത്തും.കോൺസുലർ സ്റ്റാഫിന്റെ എണ്ണം കൂട്ടാനും തീരുമാനം

ദില്ലി:ഇന്ത്യക്കാരുടെ വീസ നടപടികൾ വേഗത്തിലാക്കാൻ അമേരിക്ക. വീസക്കായി അപേക്ഷിക്കുന്നവർക്കായി ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം നടത്തും..ദില്ലിയിലെ അമേരിക്കന്‍ എംബസിയിലും മുംബെ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് കോൺസലേറ്റുകളിലും പ്രത്യേകം തെരഞ്ഞെടുത്ത ശനിയാഴ്ചകളിലും അഭിമുഖം നടത്തും.കോൺസുലർ സ്റ്റാഫിന്‍റെ  എണ്ണം കൂട്ടാനും തീരുമാനിച്ചു.ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഉള്ള വീസ നടപടികൾക്ക് വലിയ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

യുഎഇയില്‍ പുതിയ ഫീസ് പ്രാബല്യത്തില്‍; വിസകള്‍ക്കും എമിറേറ്റ്സ് ഐഡിയ്ക്കും ഇനി ചെലവേറും

 

യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകള്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) വിഭാഗത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദുബൈയില്‍ ഇഷ്യൂ ചെയ്യുന്ന വിസകളുടെ ഫീസിന് വര്‍ദ്ധനവുണ്ടാകുമോയെന്ന് വ്യക്തമല്ല. എമിറേറ്റ്സ് ഐഡി ഇഷ്യൂ ചെയ്യുന്നതിന് നേരത്തെ ഈടാക്കിയിരുന്ന ഫീസ് 270 ദിര്‍ഹമായിരുന്നു. ഇത് ഇനി മുതല്‍ 370 ദിര്‍ഹമായിരിക്കും. 

ഗോള്‍ഡന്‍ വിസാ സംവിധാനത്തില്‍ വന്ന മാറ്റങ്ങള്‍, അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍, തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിസകള്‍ തുടങ്ങിയവയെല്ലാം പുതിയ പരിഷ്‍കാരങ്ങളുടെ ഭാഗമായി വന്നതാണ്.

ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികൾ

click me!