അയല്‍വാസിയുടെ ടെറസില്‍ കയറിയ 17 കാരിയെ അമേരിക്കന്‍ ബുള്ളി കടിച്ചു, കേസെടുത്ത് പൊലീസ്

Published : Apr 04, 2023, 12:26 PM IST
അയല്‍വാസിയുടെ ടെറസില്‍ കയറിയ 17 കാരിയെ അമേരിക്കന്‍ ബുള്ളി കടിച്ചു, കേസെടുത്ത് പൊലീസ്

Synopsis

വീടിന്‍റെ ടെറസിലേക്ക് കയറുന്നതിനിടെ അപ്രതീക്ഷിതമായി അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായ ഓടിയെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.

ദില്ലി: അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായയുടെ കടിയേറ്റ് പതിനേഴുകാരിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിന് പിന്നാലെ നായയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സൗത്ത് ദില്ലിയിലെ നെബ് സറായിയിൽ ആണ് ദാരുണമായ സംഭവം നടന്നത്. മാര്‍ച്ച് 29നാണ് സംഭവം. തന്‍റെ വളര്‍ത്തു നായയുമായി പെണ്‍കുട്ടി അയല്‍വാസിയായ മാന്‍സിംഗിന്‍റെ(60) വീട്ടിലെത്തി. തുടര്‍ന്ന് വീടിന്‍റെ ടെറസിലേക്ക് കയറുന്നതിനിടെ അപ്രതീക്ഷിതമായി അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായ ഓടിയെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.

ഉടമയായ മാന്‍സിംഗ് നോക്കി നില്‍ക്കെയാണ് നായ മകളെ ആക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പിതാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നായയുടെ കടിയേറ്റ് പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More : മകളെ അടക്കിയിരുത്താൻ ഫോൺ കൊടുത്തു, അമ്മയ്‍ക്ക് നഷ്ടം 2.47 ലക്ഷം രൂപ!

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ