
ദില്ലി: രാഹുൽ രണ്ട് സീറ്റിലും വിജയിച്ചാൽ ഏത് ഒഴിയണം എന്ന് ചർച്ച ചെയ്തിട്ടില്ലെന്ന് റോബർട്ട് വദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടും പ്രധാനമാണ്. ഒഴിയുന്ന സീറ്റിൽ താനോ പ്രിയങ്കയോ മത്സരിക്കണം എന്ന ചർച്ചകളുണ്ടെന്നും ഇത് ആലോചിച്ച് തീരുമാനിക്കുമെന്നും റോബർട്ട് വദ്ര പറഞ്ഞു. താൻ മത്സരിക്കാത്തത് അമേഠിയിലെ ജനങ്ങളിൽ നിരാശയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും തല്ക്കാലം രാഹുലിന്‍റെ വിജയത്തിനാകും ശ്രദ്ധ നല്കുകയെന്നും വദ്ര വ്യക്തമാക്കി
'ജനങ്ങൾ കരയുകയായിരുന്നു. അവർക്ക് ഏറെ നിരാശയുണ്ട്. ഞാൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്ന് അവർ പ്രാർത്ഥിക്കുകയാണ്. സ്മൃതി ഇറാനി ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ ഞാൻ അവിടെ എത്തി തൊഴിൽ നല്കാനാകുന്ന സംരംഭങ്ങൾ തുടങ്ങണം എന്നവർ ആവശ്യപ്പെടുകയാണ്. അമേഠിയല്ലെങ്കിൽ എവിടെ വേണമെങ്കിലും മത്സരിക്കാം എന്നവർ പറയുന്നു. എന്നാൽ അതിന് സമയം വരും'. ഇപ്പോൾ ശ്രദ്ധ നല്കേണ്ടത് രാഹുലിൻറെ വിജയത്തിനാണെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam