അടിയന്തരാവസ്ഥ കാലത്തെ മനോഭാവം എന്ത് കൊണ്ട് മാറുന്നില്ല; കോൺഗ്രസ് ഉൾപ്പാർട്ടി തർക്കത്തെക്കുറിച്ച് അമിത് ഷാ

By Web TeamFirst Published Jun 25, 2020, 10:22 AM IST
Highlights

കോൺഗ്രസ് പ്രവർത്തകസമിതിയിൽ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കൾക്കെതിരെ തിരിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ വിമർശനം. ചില നേതാക്കൾക്ക് നരേന്ദ്ര മോദിയെ പേടിയെന്ന് രാഹുൽ ഗാന്ധി പ്രവർത്തകസമിതി യോഗത്തിൽ ആഞ്ഞടിച്ചതോടെയാണ് വിവാദം കനക്കുന്നത്. 

ദില്ലി: കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ അഭിപ്രായം പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലപാട് പറയുന്നവരെ കോൺഗ്രസിൽ അടിച്ചമർത്തുന്നുവെന്ന് ഷാ ട്വീറ്റ് ചെയ്തു. ഗാന്ധി കുടുംബത്തിനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നുണ്ടെന്നും അടിയന്തരാവസ്ഥ കാലത്തെ മനസ്ഥിതി കോൺഗ്രസിൽ തുടരുന്നുണ്ടെന്നും അമിത് ഷാ ട്വിറ്ററൽ കുറിച്ചു. 

 

As one of India’s opposition parties, Congress needs to ask itself:

Why does the Emergency mindset remain?

Why are leaders who don’t belong to 1 dynasty unable to speak up?

Why are leaders getting frustrated in Congress?

Else, their disconnect with people will keep widening.

— Amit Shah (@AmitShah)

കോൺഗ്രസ് പ്രവർത്തകസമിതിയിൽ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കൾക്കെതിരെ തിരിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ വിമർശനം. ചില നേതാക്കൾക്ക് നരേന്ദ്ര മോദിയെ പേടിയെന്ന് രാഹുൽ ഗാന്ധി പ്രവർത്തകസമിതി യോഗത്തിൽ ആഞ്ഞടിച്ചതോടെയാണ് വിവാദം കനക്കുന്നത്. 

ചൈനീസ് വിഷയത്തിൽ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമർശിക്കേണ്ടതില്ലെന്ന് ആർപിഎൻ സിംഗ് യോഗത്തിൽ പറഞ്ഞതിനോടാണ് രാഹുൽ രൂക്ഷമായി പ്രതികരിച്ചത്. തനിക്ക് മോദിയെ ഭയമില്ലെന്ന് രാഹുൽ പൊട്ടിത്തെറിച്ചു. പാർട്ടിയിലെ പലരും മോദിയേയും അമിത് ഷായേയും നേരിട്ടെതിർ‍ക്കാൻ മടിക്കുന്നു എന്നും രാഹുൽ ആഞ്ഞടിച്ചു. പ്രിയങ്ക ഗാന്ധിയും രാഹുലിനോട് യോജിച്ചു. 

എന്നാൽ പാർലമെന്‍റിലുൾപ്പടെ സർക്കാരിനെ എല്ലാ നേതാക്കളും പ്രതിരോധിക്കുന്നുണ്ട് എന്നായിരുന്നു ആനന്ദ് ശ‍ർമ്മയുടെ മറുപടി. ശക്തമായ നിലപാട് സർക്കാരിനെതിരെ സ്വീകരിക്കണമെന്നും എന്നാൽ സമൂഹമാധ്യമങ്ങളിലെ ഭാഷ ശ്രദ്ധിക്കണമെന്നും അഹമ്മദ് പട്ടേൽ നിർദ്ദേശിച്ചു. രാഹുൽ ഗാന്ധിയെ വീണ്ടും അദ്ധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടു വരണം എന്ന വാദം ശക്തമാകുമ്പോഴാണ് ഈ വിവാദം. 

click me!