
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് 25 സീറ്റ് ലക്ഷ്യം എന്ന അമിത്ഷായുടെ പ്രസ്താവനയിൽ പ്രതിഷേധവുമായി അണ്ണാ ഡിഎംകെ. സീറ്റ് വിഭജനം തങ്ങൾ തീരുമാനിക്കുമെന്നാണ് അണ്ണാ ഡിഎംകെയുടെ മറുപടി. സഖ്യകക്ഷിയുടെ ശക്തി നോക്കിയാണ് സീറ്റ് നൽകുക. അന്തിമ തീരുമാനം അണ്ണാ ഡിഎംകെ എടുക്കുമെന്നും ഡി.ജയകുമാർ പറഞ്ഞു. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ- ബിജെപി സഖ്യം തകർച്ചയിലാണ് എന്ന അഭ്യൂഹങ്ങൾക്കിടെയിലാണ് അണ്ണാ ഡിഎംകെയുടെ പരസ്യപ്രസ്താവന.
സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റിലാണ് വിജയം ലക്ഷ്യം വെക്കുന്നതെന്ന് ചെന്നൈയിലെ ബിജെപി ഭാരവാഹി യോഗത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ 39 ലോക്സഭാ സീറ്റിൽ 5 എണ്ണത്തിലാണ് ബിജെപി മത്സരിച്ചത്. മൂന്നര ശതമാനം വോട്ടും നേടി. ഇത്തവണ 11 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ബിജെപിയോട് അടുത്തുള്ള വൃത്തങ്ങളിൽ നിന്ന് സൂചനയുണ്ടായിരുന്നത്. അതിനിടെയാണ് 25 സീറ്റിൽ മത്സരിക്കുമെന്ന അമിത്ഷായുടെ പരാമർശം ഉണ്ടാവുന്നത്. ഇത് എഐഎഡിഎംകെയെ ചൊടിപ്പിക്കുകയായിരുന്നു. സീറ്റ് വിഭജനം തങ്ങൾ തീരുമാനിക്കുന്ന പോലെയാണെന്ന് എഐഎഡിഎംകെ പറയുന്നു.
തമിഴ്നാട്ടിൽ നിന്നും പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അമുൽ പിന്മാറണം,അമിത് ഷായ്ക്ക് സ്റ്റാലിന്‍റെ കത്ത്
അതിനിടയിൽ തമിഴനെ പ്രധാനമന്ത്രി ആക്കണമെന്നും അമിത് ഷായുടെ പരാമർശമുണ്ടായിരുന്നു. ഭാവിയിൽ ഒരു തമിഴൻ പ്രധാനമന്ത്രിയാകുമെന്ന് പ്രതിജ്ഞ എടുക്കണം. പാവപ്പെട്ട തമിഴ് കുടുംബത്തിൽ നിന്നൊരാൾ പ്രധാനമന്ത്രി ആകണം. കാമരാജും മൂപ്പനാരും പ്രധാനമന്ത്രി ആകേണ്ടിയിരുന്നു. രണ്ടിനും ഇടങ്കോലിട്ടത് ഡിഎംകെയായിരുന്നുവെന്നും അമിത്ഷാ പറഞ്ഞിരുന്നു.
തമിഴകത്ത് സർക്കാർ-ഗവർണർ പോര് കടുക്കുന്നു; ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ