ബാലിയിലെ ഹണിമൂണ്‍ ഫോട്ടോഷൂട്ട് ദുരന്തമായി, ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Published : Jun 11, 2023, 02:50 PM IST
ബാലിയിലെ ഹണിമൂണ്‍ ഫോട്ടോഷൂട്ട് ദുരന്തമായി, ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Synopsis

വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അന്ത്യം. ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവര്‍ ജൂണ്‍ 1നാണ് വിവാഹിതരായത്.

ചെന്നൈ: ബാലിയിലെ ഹണിമൂണ്‍ ആഘോഷ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് ബാലിയില്‍ ഫോട്ടോഷൂട്ടിനിടെ മരിച്ചത്. വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അന്ത്യം.

ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവര്‍ ജൂണ്‍ 1നാണ് വിവാഹിതരായത്. ഇവരുടെ ബന്ധുക്കളോട് അപകട വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവിടേക്ക് പുറപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ലോകേശ്വരന്‍റെ മൃതദേഹം കണ്ടെത്തിയത്. വിഭൂഷ്ണിയയുടെ മൃതദേഹ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

സ്പീഡ്  ബോട്ട് റൈഡാണ് അപകടത്തിനിടയായത്. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു. മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരുള്ളത്. ഇതിനായി കേന്ദ്രത്തിന്‍റേയും തമിഴ്നാട് സര്‍ക്കാരിന്‍റേയും സഹായം വീട്ടുകാര്‍ തേടിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'