ദില്ലിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ അനുശോചിച്ച് അമിത് ഷാ; രത്തന്‍ ലാലിന്‍റെ ഭാര്യയ്ക്ക് കത്തയച്ചു

Published : Feb 25, 2020, 07:12 PM ISTUpdated : Feb 26, 2020, 12:06 AM IST
ദില്ലിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ അനുശോചിച്ച് അമിത് ഷാ; രത്തന്‍ ലാലിന്‍റെ ഭാര്യയ്ക്ക് കത്തയച്ചു

Synopsis

ഇന്നലെയാണ് ദില്ലി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാല്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു മരണം. 

ദില്ലി: ദില്ലി സംഘര്‍ഷത്തില്‍ ഇന്നലെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്‍റ്റബിള്‍ രത്തന്‍ ലാലിന്‍റെ മരണത്തില്‍ അനുശോചിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനുശോചനം രേഖപ്പെടുത്തി രത്തൻ ലാലിന്‍റെ  ഭാര്യയ്ക്ക്  അമിത് ഷാ കത്തയയ്ക്കുകയായിരുന്നു. ഭർത്താവിന്‍റെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്നാണ് കത്തിലുള്ളത്. ഇന്നലെയാണ് ദില്ലി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാല്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു മരണം. 

കലാപ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ പറയുന്നു. എന്നാല്‍ ദില്ലിയില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ പത്തായി. കൂടുതൽ ഇടങ്ങളിലേക്ക് കലാപം പടരുകയാണ്. അക്രമികളുടെ നിയന്ത്രണത്തിലാണ് പ്രധാന പാതകൾ പലതും. 

Read More: ആളിക്കത്തി ദില്ലി, വര്‍ഗ്ഗീയമായി പോരടിച്ച് ജനം, കാഴ്ചക്കാരായി പൊലീസ്...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം