Amit shah : 'അമിത് ഷാ മാപ്പ് പറയണം, അഫ്പ്‌സ പിന്‍വലിക്കണം'; നാഗാലാന്‍ഡില്‍ പ്രതിഷേധം

Published : Dec 11, 2021, 11:09 PM IST
Amit shah : 'അമിത് ഷാ മാപ്പ് പറയണം, അഫ്പ്‌സ പിന്‍വലിക്കണം'; നാഗാലാന്‍ഡില്‍ പ്രതിഷേധം

Synopsis

അമിത് ഷാ നടത്തിയ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കോണ്യാക് യൂണിയനാണ്  പ്രതിഷേധം നടത്തിയത്. കഴിഞ്ഞയാഴ്ച തെറ്റിദ്ധാരണമൂലം സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ജില്ലയിലെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.  

കൊഹിമ: നാഗാലാന്‍ഡ് മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറയണമെന്നാും അഫ്പ്‌സ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. വിഷയത്തില്‍ അമിത് ഷാ നടത്തിയ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കോണ്യാക് യൂണിയനാണ്  പ്രതിഷേധം നടത്തിയത്. കഴിഞ്ഞയാഴ്ച തെറ്റിദ്ധാരണമൂലം സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ജില്ലയിലെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തു പ്രത്യേക സൈനികാധികാര നിയമം  പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

'ഞങ്ങള്‍ ചോദിക്കുന്നത് നീതിയാണ്. ആരുടെയും സഹതാപം വേണ്ട. സത്യത്തിന്റെ നേരെ മുഖം തിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. അമിത് ഷായുടെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. എത്രയും വേഗം പിന്‍വലിക്കണം'-പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ