
ചെന്നൈ : പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ. പ്രതിപക്ഷം സഖ്യത്തിന്‍റെ പേര് മാറ്റിയത് കൊണ്ട് 2 ജി സ്പെക്ട്രം അടക്കമുള്ള അഴിമതികൾ വോട്ടർമാർ മറക്കില്ലെന്ന് അമിത് ഷാ തുറന്നടിച്ചു. രമേശ്വരത്ത് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സര്‍ക്കാരിനെയും മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും അമിത് ഷാ രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി സ്റ്റാലിൻ സർക്കാരിലാണെന്നും മകനെ മുഖ്യമന്ത്രിയാക്കാനാണ് സ്റ്റാലിന്റെ ലക്ഷ്യമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയുടെ സമാപനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam