
ദില്ലി: ദേശീയ പട്ടികവർഗ കമ്മീഷനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി പോരാടിയ ലാമ ലോബ്സാങിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹത്തിന്‍റെ ക്ഷേമത്തിനായി നിസ്വാർത്ഥമായി സേവനം ചെയ്ത ആദരണീയനായ വ്യക്തിയായിരുന്നു ലാമ ലോബ്സാങ് എന്ന് അനുശോചന കുറിപ്പിൽ അമിത് ഷാ പറഞ്ഞു.
അദ്ദേഹത്തിന്‍റെ ജീവിതവും പ്രവർത്തനങ്ങളും ധർമ്മത്തിന്‍റെ ഏറ്റവും ഉയർന്ന തത്വങ്ങളില്‍ ഊന്നിയായിരുന്നു. ലാമ ലോബ്സാങിന്‍റെ ജീവിതം തന്നെ വലിയ മാതൃകയാണ്. അതിനാലാണ് രാജ്യം അദ്ദേഹത്തെ ഇന്നും ഓർക്കുന്നത്. അദ്ദേഹം അവശേഷിപ്പിച്ച മാതൃകകൾ അദ്ദേഹത്തിന്‍റെ വിദ്യാർത്ഥികൾക്കും സമൂഹത്തിനും പ്രചോദനത്തിന്‍റെ ഉറവിടമായി തുടരുമെന്നും അമിത് ഷാ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...