കേന്ദ്രസർക്കാരിൻ്റെ ഉപദ്രവം സഹിക്കാൻ വയ്യ: ഇന്ത്യ വിടുന്നതായി ആംനസ്റ്റി ഇൻ്റർനാഷണൽ

Published : Sep 29, 2020, 12:45 PM IST
കേന്ദ്രസർക്കാരിൻ്റെ ഉപദ്രവം സഹിക്കാൻ വയ്യ: ഇന്ത്യ വിടുന്നതായി ആംനസ്റ്റി ഇൻ്റർനാഷണൽ

Synopsis

ആനംസ്റ്റി ഇൻ്റർനാഷണലിൻ്റെ രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സെപ്തംബ‍ർ പത്തോടെ കേന്ദ്രസ‍ർക്കാർ റദ്ദാക്കി. കഴിഞ്ഞ രണ്ട് വ‍ർഷമായി തുട‍ർച്ചയായി അടിച്ചമ‍ർത്തൽ നേരിടുകയാണ്. 

ദില്ലി: ആനംസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. കേന്ദ്രസർക്കാർ ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ തുടർന്നാണ് രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് ആനംസ്റ്റി ഇൻ്റർനാഷണൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ആനംസ്റ്റി ഇൻ്റർനാഷണലിൻ്റെ രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സെപ്തംബ‍ർ പത്തോടെ കേന്ദ്രസ‍ർക്കാർ റദ്ദാക്കി. കഴിഞ്ഞ രണ്ട് വ‍ർഷമായി തുട‍ർച്ചയായി അടിച്ചമ‍ർത്തൽ നേരിടുകയാണ്. എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് തുട‍ർച്ചയായി വേട്ടയാടുന്നു. കേന്ദ്രസർക്കാരിൻ്റെ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെയാണ് ഇന്ത്യയിലെ പ്രവ‍ർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആനംസ്റ്റി ഇൻ്റ‍ർനാഷണൽ ഇന്ത്യ വിഭാ​ഗം എക്സിക്യൂട്ടീവ് ഡയറക്ട‍ർ അവിനാശ് കുമാ‍ർ വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ 8 വർഷത്തിനിടെ നാൽപ്പത് ലക്ഷം ആളുകൾ ആനംസ്റ്റി ഇൻ്റ‍ർനാഷണലിൻ്റെ പ്രവർത്തനങ്ങളെ പിന്തുണച്ചു. 1 ലക്ഷം പേർ തങ്ങളെ സാമ്പത്തികമായും സഹായിച്ചു. തങ്ങൾ സംഭവന സ്വീകരിച്ചത് 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൻ്റെ ലംഘനമാണെന്നാണ് കേന്ദ്രം വാദിക്കുന്നത്.  നിയമവിധേയമായ ധനസമാഹരണം പോലും കള്ളപ്പണം വെളുപ്പിക്കലായാണ് കേന്ദ്രസ‍ർക്കാർ ആരോപിക്കുന്നതെന്നും വാർത്താ കുറിപ്പിൽ ആനംസ്റ്റി ഇൻ്റ‍ർനാഷണൽ ആരോപിക്കുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി