കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു; 70,588 പേർക്ക് കൂടി രോഗം

Web Desk   | Asianet News
Published : Sep 29, 2020, 09:47 AM ISTUpdated : Sep 29, 2020, 10:03 AM IST
കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു; 70,588 പേർക്ക് കൂടി രോഗം

Synopsis

83.01 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗം സ്ഥിരീകരിച്ച 51,01,397 പേർ രോഗമുക്തരായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രാജ്യം കൂടുതൽ ഇളവുകളിലേക്ക് നീങ്ങുന്നതിനിടെ പ്രതിദിന രോഗബാധയിലും മരണ നിരക്കിലും വന്ന കുറവ് ആശ്വാസകരമാണ്.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തുന്നതെന്നത് ശ്രദ്ധേയമാണ്. നിലവിൽ 9,47,576 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 

83.01 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗം സ്ഥിരീകരിച്ച 51,01,397 പേർ രോഗമുക്തരായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രാജ്യം കൂടുതൽ ഇളവുകളിലേക്ക് നീങ്ങുന്നതിനിടെ പ്രതിദിന രോഗബാധയിലും മരണ നിരക്കിലും വന്ന കുറവ് ആശ്വാസകരമാണ്. അൺലോക്ക് നാലിന്റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കിരിക്കെ ഇന്നോ നാളെയോ അൺലോക്ക് 5ന്റെ മാനദണ്ഡങ്ങൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ അൺലോക്ക് അഞ്ചിൽ നൽകിയേക്കും. ലാബുകളുടെ ഉൾപ്പെടെ പ്രവർത്തനത്തിന് അനുമതി നൽകുമെന്നാണ് സൂചന. സിനിമ ശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ സംഘടനകളുമായിചർച്ചകൾ നടത്തിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. 

കൂടുതൽ ഇളവുകൾ എത്തുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാനുള്ള പ്രതിരോധ മാർഗങ്ങൾക്കാണ് സർക്കാരിന്റെ പ്രഥമപരിഗണന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്