3 കിലോമീറ്റർ ദൂരം വരെ സ്ഫോടന ശബ്ദം കേട്ടു; അമൃത്സറിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്

Published : May 27, 2025, 02:21 PM IST
3 കിലോമീറ്റർ ദൂരം വരെ സ്ഫോടന ശബ്ദം കേട്ടു; അമൃത്സറിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്

Synopsis

പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. അമൃത്സറിൽ കാംമ്പൂ പൊലീസ് സ്റ്റേഷൻ പരിധിയിൽ മജീത്തീയ ബൈപ്പാസിൽ ആളൊഴിഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്നത്. 

ദില്ലി: പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. അമൃത്സറിൽ കാംമ്പൂ പൊലീസ് സ്റ്റേഷൻ പരിധിയിൽ മജീത്തീയ ബൈപ്പാസിൽ ആളൊഴിഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്നത്. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് അമൃത്സർ കനത്ത ജാഗ്രതയിലാണ്.  

രാവിലെ 9.20 ഓടെയാണ് മജിത്തീയ ബൈപ്പാസിന് സമീപം സ്ഫോടനം കേട്ടത്. ഉഗ്രമായ സ്ഫോടനം ശബ്ദം മൂന്ന് കിലോമീറ്ററിന് അപ്പുറം വരെ കേട്ടെന്നാണ് വിവരം. ആറ് പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ  പ്രദേശത്തുള്ളവരും ഉൾപ്പെടുന്നു. ഇതിൽ ഒരാളുടെ പരിക്ക് അതീവഗുരുതരമായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നിരോധിത ഭീകരസംഘടനയായ ബബർ ഖൽസയിൽ അംഗമായ വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ബോംബ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പൊലീസ് നിഗമനം. ആളൊഴിഞ്ഞ സ്ഥലത്ത് സ്ഫോടക വസ്തുക്കൾ ഭീകരസംഘടനയിൽ പെട്ടവർ ഉപേക്ഷിച്ചിരുന്നു. ഇത് തിരികെ എടുത്ത് സ്ഫോടനത്തിനായി തയ്യാറാക്കുന്നതിനിടെയാണ് അബദ്ധത്തിൽ പൊട്ടിയത്. അമൃത്സറിൽ ആക്രമണം നടത്താനുള്ള പദ്ധതിക്കായി തയ്യാറാക്കിയ ബോംബാണ് പെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് അതീവജാഗ്രതയിലാണ് അമൃത്സർ.സ്ഫോടനം നടന്ന പ്രദേശം പൂർണ്ണമായി അടച്ച പൊലീസ് ഇവിടെ പരിശോധന തുടരുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി