ബട്ടർ മുതൽ ഐസ്‌ക്രീം വരെ 700 ഉൽപ്പന്നങ്ങൾ, ഉപഭോക്താക്കൾക്ക് ആശ്വാസം, ജി എസ് ടി നിരക്ക് കുറച്ചതോടെ വില കുറച്ച് അമുൽ

Published : Sep 21, 2025, 10:37 AM IST
amul

Synopsis

ബട്ടർ, നെയ്യ്, ചീസ്, ഐസ്‌ക്രീം, പനീർ, ഫ്രോസൺ സ്നാക്സ് എന്നിവയുൾപ്പെടെ 700-ലധികം ഉൽപ്പന്ന പാക്കുകളുടെ വില അമുൽ കുറച്ചു. സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. നെയ്യ് ലിറ്ററിന് 40 രൂപ വരെ കുറയും. 

ദില്ലി : ജി.എസ്.ടി നിരക്കുകൾ അടുത്തിടെ കുറച്ചതിന് പിന്നാലെ, ബട്ടർ, നെയ്യ്, ചീസ്, ഐസ്‌ക്രീം, പനീർ, ഫ്രോസൺ സ്നാക്സ് എന്നിവയുൾപ്പെടെ 700-ലധികം ഉൽപ്പന്ന പാക്കുകളുടെ വില അമുൽ കുറച്ചു. പുതിയ വില  സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. നെയ്യ് ലിറ്ററിന് 40 രൂപ വരെ കുറയും.  

100 ഗ്രാം അമുൽ ബട്ടറിന് ₹62-ൽ നിന്ന് ₹58 ആയി വില കുറച്ചു.

ഒരു ലിറ്റർ നെയ്യ് ₹40 കുറച്ച് ₹610 ആക്കി.

5 ലിറ്റർ നെയ്യിന്റെ ടിന്നിന് ₹200 കുറഞ്ഞ് ₹3,075 ആയി. 

ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം 

അതേ സമയം, ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെൻട്രൽ ജിഎസ്‍ടി ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേന്ദ്ര ജിഎസ്‍ടിയിലെയും കേരള ജിഎസ്‍ടിയിലെയും ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കാനായി ഉണ്ടാകും. എന്നാൽ ഇക്കാര്യത്തിനായി വിപണിയിൽ നേരിട്ട് ഇടപെടില്ലെന്നും സെൻട്രൽ ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി.  നികുതിദായകരെ വിശ്വാസത്തിൽ എടുത്താണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. നിരക്ക് കുറവിന്‍റെ നേട്ടം ഉൽപാദകരും വിതരണക്കാരും സ്വമേധയാ ഉപഭോക്താക്കൾക്ക് കൈമാറുമന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് നേട്ടം കൈമാറാതിരിക്കുന്നത് അനാവശ്യ റിസ്ക് എടുക്കലാകും, ഇത് ആരും ചെയ്യരുത് എന്നാണ് അഭ്യർത്ഥനയെന്നും എസ് കെ റഹ്മാൻ വിശദീകരിച്ചു. 

 

 

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി