കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണം. അക്രമത്തിന് ഇരയായ അഭിഭാഷകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപിൽ പരാതി അറിയിച്ചു.

ദില്ലി: ദില്ലി തീസ് ഹസാരി കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണം. അക്രമത്തിന് ഇരയായ അഭിഭാഷകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപിൽ പരാതി അറിയിച്ചു. താൻ വാദം ഉന്നയിക്കാൻ വന്ന കേസിലെ പരാതിക്കാരനും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചു എന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയം ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയോ എന്ന് സുപ്രീംകോടതി ചോദിച്ചു. തുടർന്ന് പരാതി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുൻപാകെ നൽകാൻ സുപ്രീംകോടതി നിർദേശിച്ചു. പരാതിയുടെ പകർപ്പ് തനിക്ക് നൽകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player