കൺമുന്നിൽ അമ്മയും സഹോദരനും മുങ്ങി മരിച്ചു; അമ്മായിയുടെ ജീവൻ സാഹസികമായി രക്ഷിച്ച് പതിനൊന്നുകാരി

Published : Feb 21, 2023, 11:24 AM ISTUpdated : Feb 21, 2023, 11:32 AM IST
കൺമുന്നിൽ അമ്മയും സഹോദരനും മുങ്ങി മരിച്ചു; അമ്മായിയുടെ ജീവൻ സാഹസികമായി രക്ഷിച്ച് പതിനൊന്നുകാരി

Synopsis

ഉച്ചയോടെ കൃഷിസ്ഥലത്തെത്തിയ സഹോദരൻ ഹേമന്ത് കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ കാൽവഴുതി വെള്ളത്തിൽ വീണു.

ബെം​ഗളൂരു: കുളത്തിൽ മുങ്ങിത്താഴ്ന്ന അമ്മായിയുടെ ജീവൻ രക്ഷിച്ച് പതിനൊന്നുകാരി. ബെം​ഗളൂരു ദോഡ്ഢബെല്ലാപൂരിലാണ് സംഭവം. കൃഷിസ്ഥലത്തെ കുളത്തിൽ കൺമുന്നിൽ അമ്മയും സഹോദരനും മുങ്ങി മരിക്കുന്നതിനും പതിനൊന്നുകാരിയായ കീർത്തന സാക്ഷിയാവുകയായിരുന്നു. അമ്മായിയുടെ ജീവൻ രക്ഷിച്ചെങ്കിലും അമ്മയേയും സഹോദരനേയും രക്ഷിക്കാൻ കീർത്തനക്കായില്ല.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. ഉച്ചയോടെ കൃഷിസ്ഥലത്തെത്തിയ സഹോദരൻ ഹേമന്ത് കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ കാൽവഴുതി വെള്ളത്തിൽ വീണു. ഹേമന്തിനെ രക്ഷിക്കാനിറങ്ങിയ അമ്മ രൂപയും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതിനിടെ, ഇരുവരേയും രക്ഷിക്കാൻ അമ്മായി പ്രേമയും കുളത്തിലേക്ക് ചാടി.  മൂവരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട കീർത്തന പൈപ്പ് ഉപയോ​ഗിച്ചാണ് അമ്മായിയെ രക്ഷിച്ചത്. കരയിൽ കിടന്നിരുന്ന പൈപ്പ് കുളത്തിലേക്കിട്ടുകൊടുത്ത് പ്രേമയെ കരയ്ക്കെത്തിക്കുകയായിരുന്നു. കീർത്തനയുടെ കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ കുളത്തിനടുത്തേക്കെത്തുന്നത്. 

കീർത്തനയുടെ അവസരോചിതമായ ഇടപെടലാണ് ഒരാളുടെ ജീവനെങ്കിലും രക്ഷപ്പെട്ടതിന് പിന്നിലെന്ന് പ്രദേശവാസിയായ മോഹനൻ മൂർത്തി മാധ്യമങ്ങളോട് പറഞ്ഞു. ദൊഡ്ഡബെല്ലാപൂർ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയതിനെ തുടർന്ന് വൈകുന്നേരം അഞ്ചു മണിയോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. 

ഇത്തരം മരണങ്ങൾ ആവർത്തിക്കുന്നതിനാൽ കർഷകർക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. കൃഷിക്ക് ചെറിയ സഹായങ്ങൾ നൽകുമെന്നല്ലാതെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ സർക്കാർ തയ്യാറാവുന്നില്ലെന്നതാണ് വെല്ലുവിളിയെന്നും പ്ര​ദേശവാസികൾ പറയുന്നു. 

രൂപയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തു. മരിച്ച ഇരുവരുടേയും കണ്ണുകൾ ബെം​ഗളൂരു ആശുപത്രിയിലേക്ക് ദാനം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലൂരു സർക്കാർ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കീർത്തന.

മൃത്യുഞ്ജയഹോമം' നടത്തും, ജീവനക്കാര്‍ സംഭാവന നല്‍കണം; വിചിത്ര സർക്കുലറുമായി ആന്ധ്രയിലെ സർവകലാശാല

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'